Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് :ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാന സര്‍വീസിസുകളില്‍ എമിറേറ്റ്സും, ഇത്തിഹാദും

ദുബായ്: 2014 വ്യോമയാന മേഖലയെ സംബന്ധിച്ചിടിത്തോളം ദുരന്തങ്ങളുടെ വര്‍ഷം തന്നെയായിരുന്നു. മലേഷ്യന്‍ വിമാന ദുരന്തം എയര്‍ഏഷ്യ വിമാന ദുരന്തം എന്നിവയുള്‍പ്പടെ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങള്‍. വിദേശയാത്ര നടത്തുന്ന പ്രവാസികളെ സബംന്ധിച്ചിടത്തോളം വിമാന ദുരന്തങ്ങള്‍ ഏറെ ഞെട്ടലാണ് ഉണ്ടാക്കുന്നത്. ദുരന്തങ്ങള്‍ ഉണ്ടാകുന്ന സമയത്താണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈന്‍ സര്‍വീസുകളെപ്പറ്റി നമ്മള്‍ അന്വേഷിയ്ക്കുന്നത്.

യുഎഇ യിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ സുപരിചിതമാണ് എമിറേറ്റ്‌സ്, ഇത്തിഹാദ് എയര്‌ലൈന്‍ സര്‍വീസുകള്‍. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാന സര്‍വീസുകളില്‍ ആദ്യത്തെ പത്തെണ്ണത്തില്‍ ഈ എയര്‍ലൈന്‍ കമ്പനികള്‍ ഉള്‍പ്പെടുന്നു.

Etihad

ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാന സര്‍വീസുകളെ എയര്‍ലൈന്‍സ്‌റേറ്റിംഗ്‌സ്.കോം ആണ് കണ്ടെത്തിയത്.

Emirates

പത്ത് എയര്‍ലൈന്‍ കമ്പനികളെയാണ് ഇത്തരത്തില്‍ ഏറ്റവും സുരക്ഷിതമായ എയര്‍ലൈന്‍ കമ്പനികളായി കണ്ടെത്തിയത്. 449 വിമാനകമ്പനികളെ തിരഞ്ഞെടുത്ത് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

Cabin Crew

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാന കമ്പനികള്‍ (അക്ഷരമാല ക്രമത്തില്‍)ഇവയാണ്. എയര്‍ ന്യൂസിലാന്‍ഡ്, ബ്രിട്ടീഷ് എയര്‍വേസ്, കാതായ് പസഫിക്, എമിറേറ്റ്‌സ്, ഇത്തിഹാദ്, എവിഎ എയര്‍, ഫിന്നയര്‍, ലുഫ്താന, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+