Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇക്കാര്‍ക്ക് ഇത് ഒരു സന്തോഷ വാര്‍ത്ത; ദേശീയ ദിനത്തില്‍ സര്‍പ്രൈസ്, പുതിയ വെള്ളിനാണയം

ദുബായ്: രാജ്യത്തിന്റെ അമ്പതാം ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് യുഎഇ. വലിയ പരിപാടികള്‍ക്കാണ് യുഎഇ ദേശീയ ദിനത്തില്‍ സാക്ഷ്യം വഹിക്കുന്നത്. പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന സംഗീത നിശകള്‍. ആകാശത്ത് വിസ്മയം തീര്‍ക്കുന്ന വെടിക്കെട്ടുകള്‍ അങ്ങനെ ഒരുപാട് പരിപാടികളാണ് യുഎഇ ദേശീയ ദിനത്തില്‍ ഒരുക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ദേശീയ ദിനത്തില്‍ യുഎഇക്കാര്‍ക്ക് ഒരു സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ് യുഎഇ അധികൃതര്‍.

uae

രാജ്യത്തിന്റെ 50-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയത്തിന്റെ പേരില്‍ ഒരു സ്മാരക വെള്ളി നാണയം തിങ്കളാഴ്ച പുറത്തിറക്കി. യു എ ഇ സെന്‍ട്രല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് വെള്ളി നാണയം പുറത്തിറക്കിയത്. പുതിയ വെള്ളി നാണയത്തെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1, നാണയത്തിന്റെ മൂല്യം 500 ദിര്‍ഹമാണ്.

2, 250 ഗ്രാമാണ് പുതിയ നാണയത്തിന്റെ ഭാരം.

3, മുന്‍വശത്ത് 1971-2021 വര്‍ഷങ്ങളാല്‍ ചുറ്റപ്പെട്ട ഖസര്‍ അല്‍ വതന്റെ ഒരു ചിത്രം ഉണ്ട്.

4, നാണയത്തിന്റെ മുന്‍വശത്ത് അറബിയിലും ഇംഗ്ലീഷിലും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയത്തിന്റെ പേരും രാജ്യത്തിന്റെ ചിഹ്നവും ഉണ്ട്.

5, മറുവശത്ത് യുഎഇയുടെ 50-ാം വര്‍ഷ ലോഗോയും 500 ദിര്‍ഹത്തിന്റെ നാമമാത്രമായ മൂല്യവും ഉള്‍പ്പെടുന്നു, അറബിയിലും ഇംഗ്ലീഷിലും യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് എഴുതപ്പെട്ടിട്ടുണ്ട്.

6, സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്തും അതിന്റെ ശാഖകളിലും ഈ നാണയം വില്‍പ്പനയ്ക്ക് ലഭ്യമല്ല.

7, സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് നാണയം പുറത്തിറക്കിയത്.

അതേസമയം, യു എ ഇയുടെ ദേശീയ ആഘോഷത്തിന്റെ ഭാഗമായി വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പ്പടെ നാല്് ദിവസത്തെ അവധിയാണ് ലഭിക്കുക. ഡിസംബര്‍ ഒന്നു മുതല്‍ നാല് വരെയാണ് രാജ്യത്ത് അവധി. ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ വിവിധ മാളുകളില്‍ വന്‍ വിലക്കുറവാണ് ഒരുക്കിയിട്ടുള്ളത്. മാജിദ് ഫുത്തൈം മാളുകള്‍, ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ദുബായ് മാള്‍, ദുബായ ഔട്ട്ലറ്റ് മാള്‍ എന്നിവിടങ്ങളില്‍ തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് 50 മുതല്‍ 70 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+