ദുബായില്‍ വായന നിയമം അംഗീകരിച്ചു
ദുബായ്: ജീവനകാര്‍ക്ക് ജോലി സമയത്തും ഇനി പുസ്തകങ്ങള്‍ വായിക്കാന്‍ അനുമതി നല്‍കി കൊണ്ട് വായന നിയമം അംഗീകരിച്ചു. ഇനി മുതല്‍ പുസ്തകങ്ങള്‍ ഫീസോ ടാക്‌സോ കൂടാതെ വായിക്കാനുള്ള സ്വാതന്ത്ര്യം ജീവനകാര്‍ക്ക് ലഭിക്കും.
പ്രസിഡന്റ് ശൈഖ് ഖലീഫയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ തലമുറയെ വായനയിലൂടെ അറിവിന്റെ ലോകത്തേക്ക് കൈപ്പിടിച്ച് ഉയര്‍ത്താനുള്ള ശ്രമത്തിന്റെ തുടക്കമാണ് പുതി പദ്ധതിയെന്ന് പ്രസിഡന്റ് പറഞ്ഞു. പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍ ട്വിറ്ററിലൂടെയാണ് അദ്ദേഹം പുറത്ത് വിട്ടത്.

എഴുത്തുകാര്‍ക്കും പ്രസാദകര്‍ക്കും ഇത് പുതുവഴി തുറക്കും. രാജ്യത്ത് പുസ്തകങ്ങള്‍ നികുതി ഒഴുവാക്കിയത് ആളുകളെ വായനയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വായനയെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക ഫണ്ട് രൂപവത്കരിക്കാനും നിയമം നിര്‍ദേശിക്കുന്നുണ്ട്.
സ്വകാര്യമേഖലയുടെ സഹകരണത്തോടെ പുസ്തകശാലകളും സാംസ്‌കാരിക കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനും നിയമത്തില്‍ വകുപ്പുണ്ട്. ഇത്തരം പദ്ധതികളില്‍ പങ്കാളികളാകുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവുകളും ആനുകൂല്യങ്ങളും നല്‍കും.












Click it and Unblock the Notifications