Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് രാഹുലനുമായി ബന്ധപ്പെട്ട പുകമറയ്ക്കു വിരാമം: പസിഫിക് കണ്‍ട്രോള്‍സിനു പുനഃക്രമീകരണം

ദുബായ്: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു ദിലീപ് രാഹുലന്റെ നേതൃത്വത്തിലുള്ള ദുബായിലെ പസഫിക് കണ്‍ട്രോള്‍ സിസ്റ്റംസ് ഗ്രൂപ്പ് എന്ന ആഗോള ടെക്‌നോളജി സൊല്യൂഷന്‍സ് സ്ഥാപനത്തിന്റെ ഘടന പുനഃക്രമീകരിക്കുന്നു. കമ്പനിയുടെ പ്രവര്‍ത്തന ഘടന സമ്പൂര്‍ണമായും പുനര്‍രൂപീകരിക്കുന്ന ഘട്ടത്തിലാണിപ്പോള്‍. വിവരസാങ്കേതികരംഗത്ത് ലോകത്തിലെ തന്നെ വന്‍കിട സ്ഥാപനങ്ങളിലൊന്നായ പസഫിക് കണ്‍ട്രോള്‍സിന്റെ കടബാധ്യത സംബന്ധിച്ച അഭ്യൂഹങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ശ്രമം.

ദുബായ് സമ്പദ് ഘടനയുടെ പുരോഗതിയില്‍ പ്രധാന ഭാഗധേയം വഹിക്കുന്ന പസിഫിക് കോണ്‍ട്രോള്‍സ് യാതൊരു തകര്‍ച്ചയും നേരിടുന്നില്ലെന്നും താല്‍ക്കാലിക പ്രതിസന്ധിക്കു ഉടന്‍ പരിഹാരമാവുമെന്നും അധികൃതര്‍ വ്യക്തമാക്കി. മറിച്ചുള്ള ആരോപണങ്ങളും ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണ്. പസിഫിക് കോണ്‍ട്രോള്‍സിന്റെ പുനഃക്രമീകരണ പ്രവൃത്തി ഇത്തരത്തില്‍ സംഭവിക്കുന്ന പ്രതിസന്ധി പരിഹാര സംവിധാനങ്ങളില്‍ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ്.

കെ.പി.എം.ജി. എന്ന ആഗോള ഓഡിറ്റിംഗ് സ്ഥാപനമാണ് പസിഫിക് കോണ്‍ട്രോള്‍സിന്റെ പുതിയ സാമ്പത്തീക ഉപദേഷ്ടാക്കളായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. 38.1 കോടി ഡോളര്‍ വരുന്ന ബാധ്യതകള്‍ തീര്‍ക്കാനും പുനഃക്രമീകരിക്കുന്നതിനുമായുമുള്ള ചര്‍ച്ചകളിലാണിപ്പോള്‍ കമ്പനി. ഇതിന് കമ്പനിയെ സഹായിക്കാനായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ബാങ്കിങ് ഫെഡറേഷന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

pacificcontrolsheadquarters-technopark

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുള്‍പ്പെടെയുള്ള വിവിധ കമ്പനികളുടെ ഐ ടി, ഡാറ്റ, മെഷീന്‍ ടു മെഷീന്‍ സംവിധാനങ്ങള്‍ കൈകാര്യംചെയ്തിരുന്ന കമ്പനിക്ക് 140 കോടി ദിര്‍ഹം (ഏതാണ്ട് 2600 കോടി രൂപ) വിവിധ ബാങ്കുകളിലായി ബാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ പുനഃക്രമീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കുന്നത്.

സ്ഥാപനത്തിന്റെ ഭാവി സംബന്ധിച്ചുയര്‍ന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സാമ്പത്തികമായ താത്കാലിക പ്രതിസന്ധി ഉടനെ മറികടക്കുമെന്നും പസഫിക് കോണ്‍ട്രോള്‍സ് ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു. എണ്ണവില താഴ്ന്ന സാഹചര്യത്തില്‍ ഇടപാടുകാരില്‍ നിന്നും കിട്ടാനുള്ള പണത്തിന്റെ വരവ് മന്ദഗതിയിലായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും അത് ഒരു കാരണവശാലും പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നുമാണ് കമ്പനിയുടെ വിശദീകരണം.

2014 പകുതി മുതല്‍ ക്രൂഡോയില്‍ വില തകര്‍ച്ച മൂലം ഗള്‍ഫ് സമ്പദ് ഘടനകള്‍ പ്രതിസന്ധികള്‍ നേരിട്ട് കൊണ്ടിരിക്കുമ്പോള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ ചെലവ് ചുരുക്കുകയും പ്രൊജെക്ടുകള്‍ വൈകിപ്പിക്കുകയുമാണ്. ഇതൊരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. ഇതാണ് കമ്പനിയുടെ ഇപ്പോഴത്തെ താല്‍ക്കാലിക പ്രശ്‌നങ്ങള്‍ക്ക് മറ്റൊരു കാരണം. ഈ വിഷയങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാകുമെന്നും കമ്പനി വാക്താക്കള്‍ അറിയിച്ചു.

അഞ്ഞൂറോളം മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ ജോലി ചെയ്യുന്ന സഫിക് കോണ്‍ട്രോള്‍സ് ഗ്രൂപ്പ് 2000 ത്തിലാണ് ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചത്. പ്രാദേശിക വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും മുഖ്യ സാങ്കേതിക വിദ്യാ സഹകാരിയും, പ്രവര്‍ത്തന സംവിധാനങ്ങളുടെ ലഘൂകരണ സാങ്കേതിക വിദ്യാ സഹായിയും, കല്‍ഡ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് തുടങ്ങിയ നൂതന സാങ്കേതിക ആപ്പഌക്കേഷനുകളുടെ മിഡ്ഡിലീസ്റ്റിലെ ഏറ്റവും വലിയ വിതരണ സ്ഥാപനവുമാണ് പസിഫിക് കോണ്‍ട്രോള്‍സ്.

പുനഃക്രമീകരണത്തിന്റെ ഭാഗമായി കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും സി.ഇ.ഒ.യുമായ ദിലീപ് രാഹുലന്‍ സി.ഇ.ഒ.സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. പുതിയ സി.ഇ.ഒ. ചുമതലയേറ്റു. അതേസമയം കമ്പനിയുടെ ചെയര്‍മാനായി ദിലീപ് രാഹുലന്‍ തുടരുകയും ചെയ്യും. ആരോഗ്യകാരണങ്ങളാല്‍ ഏതാനും ആഴ്ചകളായി വിദേശത്താണ് അദ്ദേഹമെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നത്.

ദുബായ് സര്‍ക്കാറിന്റെ സിവില്‍ ഡിഫന്‍സ് ഡിപാര്‍ട്‌മെന്റ്, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി, (ആര്‍.ടി.എ.), യു.എ.ഇ.യിലെ പ്രമുഖ ടെലികോം കമ്പനിയായ ഇത്തിസലാത്ത്, വിവിധ ബാങ്കുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍, ഫ്രീസോണുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, റിയല്‍ എസ്‌റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ എന്നിവയെല്ലാം പസഫിക് കണ്‍ട്രോള്‍സുമായി വ്യാപാര കരാറുകളുണ്ട്.

സൗദി അറേബ്യന്‍ ടെലികോം കമ്പനി ആയ എത്തിഹാദ് എത്തിസലാത് അഥവാ മൊബിലി, കിംഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി തുടങ്ങി യുഎഇ ക്ക് പുറത്തും നിരവധി സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായവും പസിഫിക് കോണ്‍ട്രോള്‍സാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+