അല്‍ മിന്‍ഹാദ് സിറ്റി ഇനി മുതല്‍ ഹിന്ദ് സിറ്റി; പുനര്‍നാമകരണം ചെയ്ത് യുഎഇ ഭരണാധികാരി
എമിറേറ്റ്‌സ് റോഡ്, ദുബായ്-അല്‍ ഐന്‍ റോഡ്, ജബല്‍ അലി-ലെഹ്ബാബ് റോഡ് തുടങ്ങിയ പ്രധാന റോഡുകളാണ് ഹിന്ദ് സിറ്റിയെ ബന്ധിപ്പിച്ചിരിക്കുന്നത്.

ദുബായ്: യു എ ഇയിലെ അല്‍ മിന്‍ഹാദ് പ്രദേശത്തെയും പരിസര പ്രദേശങ്ങളെയും പുനര്‍നാമകരണം ചെയ്ത് യു എ ഇ ഭരണകൂടം. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഈ മേഖലയെ ഹിന്ദ് സിറ്റിയെന്ന് പുനര്‍നാമകരണം ചെയ്തത്.
നഗരത്തില്‍ നാല് സോണുകള്‍ ഉള്‍പ്പെടുന്നു - ഹിന്ദ് 1, ഹിന്ദ് 2, ഹിന്ദ് 3, ഹിന്ദ് 4, 83.9 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന നഗരത്തിലാണ് ഹിന്ദ് സിറ്റിയെന്ന പേരിട്ടിരിക്കുന്നത്. എമിറേറ്റ്‌സ് റോഡ്, ദുബായ്-അല്‍ ഐന്‍ റോഡ്, ജബല്‍ അലി-ലെഹ്ബാബ് റോഡ് തുടങ്ങിയ പ്രധാന റോഡുകളാണ് ഹിന്ദ് സിറ്റിയെ ബന്ധിപ്പിച്ചിരിക്കുന്നത്.
നേരത്തെ 2010-ല്‍ ബുര്‍ജ് ദുബായിയെ ബുര്‍ജ് ഖലീഫ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പേരിലായിരുന്നു ഈ സ്ഥലം. അല്‍ മിന്‍ഹാദ് നഗരത്തെ
പുനര്‍നാമകരണം ചെയ്ത ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യു എ ഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായുടെ ഭരണാധികാരിയുമാണ്.
മുന്‍ യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ മൂന്നാമത്തെ മകനാണ് അദ്ദേഹം. 2006-ല്‍ സഹോദരന്‍ മക്തൂമിന്റെ മരണത്തെ തുടര്‍ന്നാണ് അദ്ദേഹം വൈസ് പ്രസിഡന്റും ഭരണാധികാരിയുമായി ചുമതലയേറ്റത്.












Click it and Unblock the Notifications