യെമനില്‍ നിന്നും യുഎഇ സൈന്യം തിരിച്ചെത്തുന്നു
അബുദാബി: ആഭ്യന്തര കലഹം രൂക്ഷമായ യെമനില്‍ സൗദി സഖ്യ സേനയോടപ്പം നിന്ന് പ്രവര്‍ത്തിച്ച യുഎഇ സൈന്യം തങ്ങളുടെ ദൗത്വം പൂര്‍ത്തീകരിച്ച് സ്വദേശത്തേക്ക് മടങ്ങുന്നു. യുഎഇ വിദേശ കാര്യ സഹമന്ത്രി അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷിന്റെ വാക്കുകളെ ഉദ്ദരിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വ സൈന്യാധിപനുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇക്കാര്യം തന്റെ ട്വീറ്റിലൂടെ ജനങ്ങളെ അറിയിച്ചത്.
തങ്ങളുടെ സൈന്യം അവരുടെ ദൗത്വം പൂര്‍ത്തിയാക്കിയിരിക്കുന്നു ഇനി അവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങുവാനുള്ള സമയമാണ് അവര്‍ അതിനായി ഒരുങ്ങി കഴിഞ്ഞുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 2015 ലാണ് സഖ്യ സേന രൂപം കൊണ്ടത്. നിരവധി വിഭാഗങ്ങളിലായി ആയിരക്കണക്കിന് പട്ടാളക്കാര്‍ യെമനില്‍ സൗദിക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ യെമന്‍ ശാന്തമാണ്. യെമനിലെ ഒരോ നീക്കങ്ങളും തങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

രാജ്യം ആധുനിക രീതിയില്‍ മാറ്റി എടുക്കേണ്ടത് യെമന്‍ എന്ന രാജ്യത്തിന്റെ ഉത്തരവാധിത്വമാണെന്നും അക്കാര്യത്തില്‍ തങ്ങള്‍ കൈകടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ വാസികളുമായി സഹകരിച്ചുള്ള യുഎഇ സഖ്യ സേനയുടെ പ്രവര്‍ത്തനം വന്‍ വിജയമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയുമായുള്ള സഹകരണവും തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തുവെന്നും അദ്ദേഹം അറിയച്ചു.












Click it and Unblock the Notifications