ദുബായ് :പോഷകാഹാരം നല്‍കാത്ത സ്കൂളുകള്‍ക്ക് പിഴ
ദുബായ് : പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യാത്ത സ്‌കൂളുകള്‍ക്കും ഭക്ഷണ വിതരണക്കാര്‍ക്കുമെതിരെ പിഴ ചുമത്തുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി. യുഎഇയിലെ സ്വകാര്യ സ്‌കൂളുകള്‍ക്കും പൊതു വിദ്യാലയങ്ങള്‍ക്കും ആരോഗ്യ മന്ത്രാലയത്തിന്റെ ഈ ഉത്തരവ് ബാധകമാണ്.
ദുബായ് ഹെല്‍ത്ത് അതോറിറ്റി ക്ളിനിക്കല്‍ ന്യുട്രീഷ്യന്‍ വിഭാഗം മേധാവി ഡോ വഫ അയേഷ് ആണ് ഇക്കാര്യം പറഞ്ഞത്. സ്‌കൂളുകളില്‍ പോഷക സമൃദ്ധമായ ആഹാരം ലഭിയ്ക്കാതിരിയ്ക്കുന്നത് കുട്ടികളില്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും വഫ പറയുന്നു. അധിക സമയവും കുട്ടികള്‍ ചിലവഴിയ്ക്കുന്നത് സ്‌കൂളുകളില്‍ ആയിരിയ്്ക്കും അതിനാല്‍ തന്നെ പോഷക സമൃദ്ധമായ ആഹാരം ഉറപ്പു വരുത്താന്‍ സ്‌കൂളുകള്‍ ശ്രദ്ധിയ്ക്കണം.

ആരോഗ്യ വകുപ്പ് പറയുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഭക്ഷണം വേണം 2014-15 അദ്ധ്യയന വര്‍ഷത്തില്‍ ഉള്‍പ്പെടുത്താനെന്ന് നിര്‍ദ്ദേശത്തില്‍ പ്രത്യേകം പറയുന്നു. നല്ല ഭക്ഷണം നല്‍കുന്നതില്‍ രക്ഷിതാക്കളും ശ്രദ്ധ ചെലുത്തണം. പോഷക സമൃദ്ധമായ ഭക്ഷണം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ക്യാംപയിനുകളും സംഘടിപ്പിയ്ക്കുന്നു.












Click it and Unblock the Notifications