ആധുനിക സുരക്ഷാ ഉപകരണങ്ങളുമായി യു.എ.ഇ സംഘം നേപ്പാളിലേക്ക് തിരിച്ചു
യു.എ.ഇ: ഓഫീസര്‍മാരും രക്ഷാപ്രവര്‍ത്തകരുമടക്കം 88 പേരടങ്ങുന്ന സംഘമാണ് നേപ്പാളിലേക്ക് തിരിച്ചിരിക്കുന്നത്. അപകടത്തില്‍പെട്ടവരെ പെട്ടന്ന് കണ്ടെത്തുന്നതിനുള്ള ആധുനിക സംവിധാനങ്ങളടക്കം നിരവധി ഉപകരണങ്ങളുമായാണ് യു.എ.ഇ രക്ഷാ സംഘം പുറപ്പെട്ടത്. പ്രസിഡന്റ് ശൈഖ് ഖലീഫയുടെ നിര്‍ദേശ പ്രകാരമാണ് ദൗത്യ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.
നേപ്പാളിലെ മുഴുവന്‍ ജനങ്ങള്‍ക്കും എല്ലാവിധ സഹായവും യു.എ.ഇ വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജ്യത്തെ ജനങ്ങളും ഭരണകേന്ദ്രവും അതീവ ഗൗരവത്തോടെയാണ് ദുരന്തത്തെ കാണുന്നതെന്ന് റെഡ് ക്രസന്റ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഹംദാന്‍ മുസ്സലാം അല്‍ മസ്‌റുഇ അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ ദുരന്തനിവാരണ സേനയ്‌ക്കൊപ്പം ചേര്‍ന്നാണ് യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം രക്ഷാ പ്രവര്‍ത്തനം നടത്തുക.

അതേസമയം യു.എ.ഇ ജനറല്‍ വിമന്‍സ് യൂണിയന്‍ അധ്യക്ഷയും ഫാമിലി ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ പരമാധ്യക്ഷയുമായ ശൈഖ ഫാത്തിമ ബിന്‍ത് മുബാറക് നേപ്പാളിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി 50 ലക്ഷം ദിര്‍ഹം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications