ഇലക്ട്രിക് വാഹനങ്ങള്‍ക്ക് യുഎഇയില്‍ നിയന്ത്രണം
ദുബായ്: ഇലകട്രിക് വാഹനങ്ങള്‍ക്ക് നിയന്തണം ഏര്‍പ്പെടുത്താന്‍ എമിറേറ്റ്‌സ് അതോറിറ്റിയുടെ തീരുമാനം. കഴിഞ്ഞ മാസം അവസാനത്തോടെ പുതിയ രീതി നടപ്പില്‍ വരുത്തി തുടങ്ങി.
ഇലക്ട്രിക് വാഹന ഉപയോഗത്തിലൂടെ കാര്‍ബണിന്റെ അംശം അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതാണ് പുതിയ നിയന്ത്രണത്തിന് കാരണം. ഇക്കോ ഫ്രണ്ട്‌ലി വാഹനങ്ങളെ പ്രോല്‍ത്സാഹിപ്പിക്കാനാണ് രാജ്യം ലക്ഷ്യം വെയ്ക്കുന്നതെന്നും അറിയിച്ചു.

ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടു വരാനാണ് തീരുമാനം. ഇതിനെ യുഎഇ കാബിനറ്റും പിന്തുണച്ചിരിക്കുകയാണ്.
യുഎഇയിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതല്ല ഇലക്ട്രിക് വാഹനങ്ങള്‍ എന്നാണ് പറയുന്നത്. അന്തരീക്ഷത്തിലേക്ക് പുറം തള്ളുന്ന കാര്‍ബണ്‍ അന്തരീക്ഷത്തിന്റെ താപനില വീണ്ടും ഉയര്‍ത്തുമെന്നാണ് പറഞ്ഞത്.
യാത്രക്കാര്‍ക്കും ഡ്രൈവര്‍ന്മാര്‍ക്കും ഇലക്ട്രിക് ഷോക്കില്‍ നിന്നുള്ള സുരക്ഷയും ഒരു ഘടകം തന്നെയാണ്. അമിതമായി ചൂടാകുന്ന ബാറ്ററി പൊട്ടിതെറിച്ചുള്ള അപകടങ്ങള്‍ക്കും വഴിയൊരുക്കുന്നു.












Click it and Unblock the Notifications