റമദാനിലെ ആദ്യ പത്തില്‍ ശൈഖ് സായിദ് മസ്ജിദിലെത്തിയത് മൂന്നരലക്ഷം ആളുകള്‍..
അബുദാബി: യുഎഇ ലെ പ്രസിദ്ധമായ ശൈഖ് സായിദ് ഗ്രാന്റ് മോസ്‌കിലേക്കുള്ള സന്ദര്‍ശന പ്രവാഹം പുണ്യ റമദാനില്‍ വര്‍ദ്ദിച്ച് വരുന്നതായി റിപ്പോര്‍ട്ടുകള്‍. അബുദാബിയില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ റമദാനിലെ ആദ്യ പത്തില്‍ എത്തിയ സന്ദര്‍ശകരുടെ എണ്ണം ഏതാണ്ട് മുന്നര ലക്ഷത്തോളമാണ്.
പള്ളി സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും അധിക്രതര്‍ മുന്‍കൂട്ടി ഒരുക്കിയിരുന്നു. കടുത്ത ചൂടിനെ പ്രധിരോധിക്കാന്‍ 12 ഓളം ആധുനിക ശീതീകരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് ശീതീകരിച്ച ടെന്റുകളിലാണ് ഇഫ്താര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

രാത്രി കാല പ്രാര്‍ത്ഥനകള്‍ക്ക് മാത്രം ഏതാണ്ട് 2000 ത്തോളം ആളുകളാണ് ദിവസവും എത്തുന്നത്. പുണ്യ മാസത്തില്‍ വിശ്വാസികളുടെ പള്ളിയിലേക്കുള്ള പ്രവേശന സുഖമമാക്കാന്‍ പുതിയ ചില പാലങ്ങളും ശൈഖ് സായിദ് മോസ്‌കിലേക്ക് അധിക്രതര്‍ പണി കഴിപ്പിച്ചിരുന്നു.












Click it and Unblock the Notifications