ദുബായ്: സ്ത്രീവേഷം കെട്ടി ലൈംഗിക വൃത്തി , യുവാവ് അറസ്റ്റില്‍
ദുബായ്: സ്ത്രീവേഷം ധരിച്ച് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ലൈംഗിക വൃത്തിയിലേര്‍പ്പെടുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിയും 22 കാരനുമായ യുവാവാണ് അറസ്റ്റിലായത്. താന്‍ ഒരു രാത്രി കൊണ്ട് സമ്പാദിയ്ക്കുന്ന പണത്തെപ്പറ്റിയും ഇയാള്‍ ഇന്‍സ്റ്റാഗ്രാം ഉള്‍പ്പടെയുള്ളവയില്‍ പോസ്റ്റ് ചെയ്തിരുന്നു.
ചില സമയങ്ങളില്‍ സ്ത്രീവേഷത്തിലും മറ്റ് ചിലപ്പോള്‍ അല്ലാതെയും ഉള്ള ദൃശ്യങ്ങളാണ് ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് പുറമെ അശ്ലീല ദൃശ്യങ്ങളും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇയാളുടെ അക്കൗണ്ട് പൊലീസ് ശ്രദ്ധിച്ച് തുടങ്ങിയത്.

ഒടുവില്‍ പൊലീസുകാരില്‍ ഒരാള്‍ തന്നെ ആവശ്യക്കാരനെന്ന വ്യാജേന യുവാവിനെ സമീപിച്ചു. സ്ത്രീവേഷത്തില്‍ ഹോട്ടല്‍ മുറിയിലെത്തിയ യുവാവിനെ പൊലീസ് കൈയ്യോടെ പിടികൂടി. പലതരം ശസ്ത്രക്രിയകള്‍ ഉള്‍പ്പടെ നടത്തിയാണ് ഇയാള്‍ 'സുന്ദരി' യാവന്‍ ശ്രമിച്ചിരുന്നതെന്ന് പൊലീസിനോട് പറഞ്ഞു. കേസില്‍ വിചാരണ പുരോഗമിയ്ക്കുകയാണ്.












Click it and Unblock the Notifications