യുഎഇക്കാരെ നിങ്ങള്‍ക്ക് കിട്ടില്ല... വാട്‌സ് ആപ്പ് ഫ്രീ കോള്‍
ദുബായ്: ലോകമെങ്ങും ഇപ്പോള്‍ വാട്‌സ് ആപ്പ് ഫ്രീ കോള്‍ ആഘോഷിക്കുകയാണ്. എന്നാല്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഭാഗ്യദോഷികള്‍ക്ക് അത് ഉപയോഗിക്കാന്‍ യോഗമില്ലാതായിപ്പോയി.
വാട്‌സ് ആപ്പ് ഫ്രീ കോള്‍ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കകം തന്നെ സേവനം ബ്ലോക്ക് ചെയ്യപ്പെട്ടു. യുഎഇയിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളാണ് ഫ്രീകോള്‍ ബ്ലോക്ക് ചെയ്തത്.

എത്തിസലാട്ടും ഡുവും ആണ് യുഎഇയിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍. ഇവര്‍ തന്നെയാണ് വാട്‌സ് ആപ്പ് ഫ്രീകോള്‍ ബ്ലോക്ക് ചെയ്തത്. ഇത്തരം സേവനങ്ങള്‍ നല്‍കണമെങ്കില്‍ പ്രത്യേകം ലൈസന്‍സ് ആവശ്യമാണ്. അതില്ലാത്തതിനാലാണ് ബ്ലോക്ക് ചെയ്തത്.
വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ എന്നതാണ് സൗജന്യ ഇന്റര്‍നെറ്റ് കോളിംഗിനെ സാങ്കേതികമായി വിളിക്കുന്നത്. ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി യുഎഇയിലെ വാട്‌സ് ആപ്പ് ഫ്രീ കോള്‍ ബ്ലോക്ക് ചെയ്തതിന്റെ കാരണം വ്യക്തമാക്കിയിട്ടുണ്ട്. സര്‍വ്വീസ് ദാതാക്കളാണ് ഇത് നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. ഏതെങ്കിലും ആപ്പിലക്കേഷന്‍ ഇത്തരം സേവനങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ സേവനദാതാക്കളുമായി ഇക്കാര്യം ഏകോപിപ്പിക്കേണ്ടതാണെന്നും പറയുന്നു.
എത്തിസലാട്ട് ആണ് ആദ്യം വാട്സ് ആപ്പ് ഫ്രീ കോള്‍ ബ്ലോക്ക് ചെയ്തത്. ഡുവും ഇതേ പാതയിലാണ്. എങ്കിലും ചില ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും ഈ സേവനം ലഭിക്കുന്നുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications