യുഎഇ: ദേശീയ ദിനാചരണത്തിനുള്ള അവധി പ്രഖ്യാപിച്ചു, ആശംസകള്‍ നേര്‍ന്ന് ആഭ്യന്തരമന്ത്രി
ഡിസംബര്‍ ഒന്നുമുതല്‍ മൂന്ന് ദിവസത്തേക്കാണ് അവധി
അബുദാബി: യുഎഇ ദേശീയ ദിനത്തിനുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ മൂന്ന് ദിവസത്തേക്കാണ് അവധി. ഫെഡറല്‍ ഓഫീസുകളും യുഎഇ മന്ത്രാലയങ്ങളും ഡിസംബര്‍ ഒന്നുമുതല്‍ മൂന്ന് വരെ അടഞ്ഞുകിടക്കും. ഡിസംബര്‍ നാലിനായിരിക്കും ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കുക.
യുഎഇയിലെ ദി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസാണ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. യുഎഇയുടെ 45ാമത് ദേശീയ ദിനത്തിന്റെ ഭാഗമായാണ് അവധി പ്രഖ്യാപനം. ദുബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റന്റ് ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സയദ് അല്‍ നഹ്യാന്, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രിയുമായ ശെയ്ഖ് മന്‍സൂര്‍ ബിന്‍ സയദ് അല്‍ നഹ്യാന് എന്നിവര്‍ യുഎഇ നിവാസികള്‍ക്ക് ദേശീയ ദിനാശംസകള്‍ നേര്‍ന്നു.

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരെ സ്മരിക്കുന്നതിനുള്ള അവസരം കൂടി ദേശീയ ദിനാഘോഷത്തിനൊപ്പം യുഎഇ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യ മേഖലയ്ക്കുള്ള അവധി പ്രഖ്യാപനം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക












Click it and Unblock the Notifications