കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2021 ല്‍ യുഎഇ ചൊവ്വയിലേയ്ക്ക്

  • By Meera Balan
Google Oneindia Malayalam News

ദുബായ്: യുഎഇയും ചൊവ്വയിലേയ്ക്ക് കുതിയ്ക്കാനൊരുങ്ങുന്നു. 2021 ല്‍ ചൊവ്വയിലേയ്ക്ക് ദൗത്യപേടകത്തെ അയക്കുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്‍. യുഎഇയിലെ ബഹിരാകാശ ദൗത്യങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി ഒരു ഏജന്‍സിയ്ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ ഗവേഷണ രംഗത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതിനും വരും വര്‍ഷങ്ങളില്‍ ശ്രമിയ്ക്കുമെന്ന് ഖലീഫ പറഞ്ഞു. 2021 ഓടെ ബഹിരാകാശ ഗവേഷണ രംഗത്ത് മുന്‍പന്തിയില്‍ എത്താന്‍ യുഎഇ ക്ക് സാധിയ്ക്കുമെന്നും ഖലീഫ പ്രത്യാശ പ്രകടിപ്പിച്ചു.

Kahalipha

പാലസ്തീന്‍ ഉള്‍പ്പടെയുള്‌ല രാജ്യങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെപ്പറ്റിയും ഖലീഫ സംസാരിച്ചു. തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന പ്രശ്‌നങ്ങളെ മാനുഷിക പരമായ പരിഗണനയോട് കാണുകയും മികച്ച പ്രവര്‍ത്തനങ്ങളിലൂടെ പ്രതിരോധിയ്ക്കുകയുമാണ് അറബ് ജനത ചെയ്യേണ്ടതെന്ന് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.ചൊവ്വാദൗത്യത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

English summary
UAE to send first Arab spaceship to Mars by 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X