യുഎഇക്ക് പറക്കാനൊരുങ്ങുകയാണോ; എങ്കില്‍ ഈ 2 എമിറേറ്റുകളിലേക്ക് ടിക്കറ്റ് എടുക്കാം, പൈസ വസൂല്‍..
ദുബായ്: യുഎഇ യാത്രയ്ക്ക് തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ സര്‍വീസുമായി വിമാന കമ്പനികള്‍. ഷാര്‍ജയിലേക്കും റാസല്‍ഖൈമയിലേക്കുമുള്ള സര്‍വ്വീസുകള്‍ക്കാണ് നിരക്കിളവ്. കൊച്ചിയില്‍ നിന്നും ദുബായിലേക്ക് ഈ വാരാന്ത്യത്തിലുള്ള ഒരു വിമാന സര്‍വീസ് 1000 ദിര്‍ഹം (ഏകദേശം 20,265) മുതല്‍ 2000 രൂപവരെ ഈടാക്കുന്ന വിമാന സര്‍വീസുകളാണ് ഉള്ളത്. എന്നാല്‍ അതേ സമയം തന്നെ കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് 800 ദിര്‍ഹത്തിന് ടിക്കറ്റ് ലഭ്യമാണ് (ഏകദേശം 16,204) രൂപ. റിട്ടേണ്‍ ടിക്കറ്റ് റേറ്റ് 490 ദിർഹമായി കുറയുന്നുമുണ്ട്.

വിമാനത്താവളങ്ങളിലെ ലാൻഡിംഗ്, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ചെലവ് കുറവായതിനാലാണ് ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള നിരക്ക് കുറയാൻ കാരണമെന്ന് ഒരു ട്രാവൽ ഏജന്റിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. "നിങ്ങൾ അബുദാബിയെയും ഷാർജയെയും താരതമ്യം ചെയ്യുമ്പോൾ, വിമാന ടിക്കറ്റ് നിരക്കില്‍ വലിയ വ്യത്യാസമുണ്ട് " അൽ ബാഡി ട്രാവൽ ഏജൻസിയിൽ നിന്നുള്ള സൂരജ് രമേഷ് പയുന്നു.

അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വിമാനങ്ങൾ ആരംഭിക്കുന്നത് നിരക്കുകളുടെ കാര്യത്തിൽ എമിറേറ്റിനെ കൂടുതൽ മത്സരബുദ്ധിയുള്ളതാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ, എയർ അറേബ്യ അബുദാബി കേരളത്തിലേക്കും ന്യൂ ഡൽഹിയിലേക്കും 600 ദിർഹത്തിൽ താഴെയുള്ള പ്രാരംഭ നിരക്കുകളോടെ ഫ്ലൈറ്റുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

യു എ ഇയുടെ ഏറ്റവും പുതിയ എയർലൈനായ വിസ് എയർ അബുദാബിയും ഇത്തരം കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ച് രംഗത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ ഇന്ത്യൻ വിമാനക്കമ്പനികൾ ഷാർജയിലേക്കുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ടാറ്റ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര, ഡൽഹി-ഷാർജ വിമാനങ്ങളുടെ സര്‍വീസ് നേരത്തെ മൂന്നിൽ നിന്ന് ആഴ്ചയിൽ അഞ്ച് തവണയായി ഉയർത്തിയിരുന്നു. എയർലൈൻ ഇപ്പോൾ മുംബൈയിൽ നിന്ന് ഷാർജയിലേക്ക് ആഴ്ചയിൽ നാല് വിമാനങ്ങൾ നടത്തുന്നുമുണ്ട്.

"ഞങ്ങൾ വിപണിയെ നിരന്തരം നിരീക്ഷിച്ചുവരികയാണ്, യാത്രക്കാരുടെ ആവശ്യവും ട്രാഫിക് പ്രവണതയും അടിസ്ഥാനമാക്കി സര്‍വീസുകള്‍ ക്രമീകരിക്കും,"- എന്നാണ് വിസ്താര ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിനോദ് കണ്ണൻ ഗൾഫ് ന്യൂസിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാനങ്ങളിലൊന്നായ ഗോ ഫസ്റ്റ് (മുമ്പ് ഗോ എയർ എന്നറിയപ്പെട്ടിരുന്നു) ശ്രീനഗറിനും ഷാർജക്കും ഇടയിൽ എല്ലാ ആഴ്ചയും നാല് വിമാനങ്ങൾ സർവീസ് ആരംഭിച്ചിട്ടുണ്ട്.
Recommended Video

അതേസമയം, യു എ ഇയിലെ ഇപ്പോഴത്തെ യാത്രക്കാരുടെ എണ്ണത്തിന് സൗദി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കാരണമാണ്. ക്വാറന്റൈൻ ഒഴിവാക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള ധാരാളം സൗദി പ്രവാസികൾ യുഎഇയിൽ തങ്ങുന്നുണ്ട്. സൗദിയിലേക്കുള്ള പ്രവാസികൾക്ക് നേരിട്ട് അവിടെ പ്രവേശിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ 'ഗ്രീൻ' സോണായ യുഎഇയില്‍ രണ്ടാഴ്ച താമസിച്ചതിന് ശേഷമാണ് മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസികളില്‍ പലരും സൗദിയിലേക്ക് മടങ്ങിക്കൊണ്ടിരുന്നത്. ഈ നിയന്ത്രണം സൗദി എടുത്ത് കളയുന്നതോടെ യു എ ഇയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ നേരിയ കുറവ് ഉണ്ടായേക്കാം.












Click it and Unblock the Notifications