ദുബായ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ; അഞ്ച് വര്‍ഷം കാലാവധിയുള്ള വിസ എങ്ങനെ കിട്ടും, അറിയേണ്ടതെല്ലാം
ദുബായ്: മലയാളികളുടെ രണ്ടാം വീടായി കാണുന്ന രാജ്യമാണ് യുഎഇ. നിരവധി മലയാളികളാണ് ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ദിനേന യുഎഇ സന്ദര്‍ശിക്കുന്നത്. വിനോദസഞ്ചാര മേഖലയിലും യുഎഇ നടത്തുന്ന കുതിപ്പ് ചെറുതല്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് ദുബായ് സന്ദര്‍ശിച്ചവര്‍ 24.6 ലക്ഷം പേരാണ്. കൊവിഡിന് മുമ്പുള്ള സന്ദര്ശകരേക്കാല് വരുമിത്.
2022ല്‍ ദുബായ് സന്ദര്‍ശിച്ച ഇന്ത്യക്കാരുടെ എണ്ണം 18.4 ലക്ഷമാണ്. കൊവിഡിന് മുമ്പ് 2019ല്‍ 19.7 ലക്ഷം പേരായിരുന്നു. യുഎഇയിലേക്ക് കൂടുതല്‍ ഇന്ത്യക്കാര്‍ ആകര്‍ഷിക്കപ്പെടുന്നു എന്നാണ് പുതിയ കണക്കില്‍ നിന്ന് വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ ഇടയ്ക്കിടെ യുഎഇ സന്ദര്‍ശിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന വിസ പരിചയപ്പെടാം. അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണിത്.

രണ്ട് വര്‍ഷം മുമ്പാണ് യുഎഇ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആരംഭിച്ചത്. അപേക്ഷ സമര്‍പ്പിച്ചാല്‍ അഞ്ച് പ്രവൃത്തി ദിനത്തിനകം വിസ ലഭ്യമാകും. 90 ദിവസം വരെ ദുബായില്‍ തങ്ങാന്‍ ഇതുവഴി സാധിക്കും. കാലാവധി കഴിയുന്ന വേളയില്‍ 90 ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്യാം.
വര്‍ഷത്തില്‍ 180 ദിവസത്തില്‍ കൂടുതല്‍ യുഎഇയില്‍ തങ്ങാന്‍ ഈ വിസ അനുവദിക്കില്ല. ഈ വിസയ്ക്ക് വേണ്ടി നിരവധി പേരാണ് അപേക്ഷ സമര്‍പ്പിക്കുന്നതെന്ന് മുതിര്‍ന്ന യുഎഇ ഉദ്യോഗസ്ഥന് ഖലീജ് ടൈംസിനോട് പറഞ്ഞു. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ വിസ സംബന്ധിച്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതില്‍ ചില അപാകതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ഇന്ത്യന്‍ ടൂസിറ്റുകള്ക്ക് വേണ്ടി അഞ്ച് വര്‍ഷത്തേക്കുള്ള പുതിയ വിസ ദുബായ് ആരംഭിച്ചു എന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഈ വിസ ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതല്ല. യാത്ര നിരോധനമില്ലാത്ത എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. മാത്രമല്ല, 2021ലാണ് വിസ ആദ്യമായി തുടങ്ങിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുംബൈയില്‍ കഴിഞ്ഞാഴ്ച നടന്ന ട്രാവല്‍ എക്സ്പോയില്‍ വിസ സംബന്ധിച്ച് ദുബായ് ടൂറിസം വകുപ്പ് വിശദീകരിച്ചിരുന്നു.
ടൂറിസ്റ്റുകള്‍, ബിസിനസുകാര്‍, താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി ദുബായിലെത്തുന്നവര്‍ എന്നിവര്‍ക്കാണ് ഈ വിസ കൂടുതല്‍ ഉപകാരപ്പെടുക. മതിയായ കാലാവധിയുള്ള പാസ്പോര്‍ട്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, റൗണ്ട് അപ്പ് യാത്രാ ടിക്കറ്റ്, ബാങ്ക് ബാലന്‍സ് തുടങ്ങിയവയെല്ലാം വിസാ അപേക്ഷകര്‍ക്ക് ആവശ്യമാണ്.
ഇന്ത്യയും യുഎഇയും സമീപ കാലത്തായി നിരവധി വ്യാപാര കരാറുകളാണ് ഒപ്പുവയ്ക്കുന്നത്. മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ വര്‍ഷം സ്വതന്ത്ര്യ വ്യാപാര കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. യുഎഇ വഴി ഇന്ത്യ യൂറോപ്പിലേക്ക് പുതിയ സാമ്പത്തിക ഇടനാഴി ആരംഭിക്കുന്ന കരാറും ഒപ്പുവച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ കൂടുമെന്ന് യുഎഇ പ്രതീക്ഷിക്കുന്നു.
-
സൗദി അറേബ്യയ്ക്ക് തിരിച്ചടി കിട്ടിത്തുടങ്ങി; അരാംകോയുടെ ലാഭം ഇടിഞ്ഞു, ഇനിയും ഇടിഞ്ഞേക്കും -
ഗള്‍ഫിലെ സിബിഎസ്ഇ പരീക്ഷകള്‍ വീണ്ടും മാറ്റി വെച്ചു; പുതുക്കിയ തിയതി പിന്നീട് -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
കുടുങ്ങിയത് സൗദി അറേബ്യയും ഖത്തറും; നേട്ടമുണ്ടാക്കിയത് ഈ 'ഒരൊറ്റ രാജ്യം', കിട്ടുന്നത് വന്‍ ലാഭം -
കറുത്ത സ്വര്‍ണം നിറഞ്ഞ ഖാര്‍ഗ് ദ്വീപ്; ഇറാനില്‍ ട്രംപ് ഈ നീക്കം നടത്തുമോ, പെട്രോള്‍ 200 രൂപയാകും -
സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും -
ദുബായിൽ കുതിച്ചുയർന്ന് സ്വർണവില; ചാഞ്ചാട്ടം അവസാനിച്ചു, 24 കാരറ്റ് ഗ്രാമിന് വില എത്ര? ഭാവി സാധ്യതകൾ -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത്












Click it and Unblock the Notifications