യുഎഇയിൽ തൊഴില്‍ വിസാ സ്റ്റാപിംങ് 14 ദിവസത്തിനുള്ളില്‍; വൈകുന്ന ഓരോ മാസത്തിനും 500 ദിര്‍ഹം പിഴ
നിലവില്‍ 60 ദിവസം ലഭിച്ചിരുന്ന സാവകാശമാണ് ചുരുക്കിയിരിക്കുന്നത്.
അബുദാബി: യുഎഇ തൊഴില്‍ വിസയില്‍ രാജ്യത്ത് എത്തുന്ന തൊഴിലാളികളുടെ വിസാ പരമാവധി 14 ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ടില്‍ പതിച്ച് നല്‍കണമെന്ന് മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ 60 ദിവസം ലഭിച്ചിരുന്ന സാവകാശമാണ് ചുരുക്കിയിരിക്കുന്നത്. ചില കമ്പനികള്‍ തങ്ങളുടെ തൊളിലാളികളെ രാജ്യത്ത് എത്തിച്ചതിനു ശേഷവും വിസാ സ്റ്റാപിംങ് നടപടികള്‍ ആരംഭിക്കാതെ അവരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രവണത ഒഴിവാക്കാന്‍ കൂടിയാണ് പുതിയ നിയമം നടപ്പില്‍ വരുത്തുന്നതെന്ന് വകുപ്പ് തലവന്‍ മുഹമ്മദ് മുബാറക് അല്‍ ഹമ്മാദി അറിയിച്ചു.

തൊഴിലാളികള്‍ രാജ്യത്ത് എത്തിയാല്‍ എത്രയും പെട്ടന്ന് വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ലേബര്‍, എമിഗ്രേഷന്‍ നടപടികള്‍ക്കായി അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നും നിയമം ലംഘിക്കുന്ന കമ്പനികളില്‍ നിന്നും വൈകുന്ന ഓരോ മാസത്തിനും 500 ദിര്‍ഹം എന്ന നിരക്കില്‍ പിഴ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications