കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ ഡ്രൈവര്‍മാര്‍ കനത്ത ജാഗ്രത പാലിക്കണം!!!

Google Oneindia Malayalam News

ദുബായ്: അടുത്ത ഏതാനും ദിവസങ്ങളില്‍ യുഎഇ ലും പരിസര പ്രദേശങ്ങളിലും അന്തരീക്ഷം മൂടിക്കെട്ടിയ അവസ്ഥയിലായിരിക്കുമെന്നും അന്തരീക്ഷത്തിലെ പൊടിപടലങ്ങളും കടുത്ത രീതിയിലുള്ള ഈര്‍പ്പവും കാരണം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ പ്രതേകം ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

കൂടാതെ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ പല ഭാഗത്തും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ അറിയിക്കുന്നു. ഇറാഖ് ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശക്തമായ കാറ്റ് മണലും പൊടിപടലങ്ങളും കലര്‍ന്നാണ് രാജ്യത്തേക്ക് പ്രവേശിക്കുകയെന്നും അത്‌കൊണ്ടു തന്നെ ദുരക്കാഴ്ച കുറവായിരിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫ് ഒമാന്‍ കടലുകളില്‍ മണിക്കൂറില്‍ 55 കി.മി വേഗതയിലായിരിക്കും കാറ്റ് വീശുക.

women-driving

കടല്‍ പ്രക്ഷുബ്ദമാകാനും തിരകള്‍ രണ്ടു മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിക്കാനും സാധ്യതയുണ്ട്. ആസ്തമ രോഗികളും ഹ്യദ്രോഗികളും പൊടിപടലം നിറഞ്ഞ കാലാവസ്ഥയില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

English summary
UAE weather alert:drivers urged caution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X