കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു.എ.ഇ ല്‍ വാഹനാപകട വിവരം ഇനി വാഹനങ്ങള്‍ തന്നെ വിളിച്ചറിയിക്കും

Google Oneindia Malayalam News

ദുബായ്: ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി ട്രാഫിക് വിഭാഗവുമായി സഹകരിച്ച് യു.എ.ഇ ല്‍ ഇ കോള്‍ സംവിധാനം നടപ്പിലാക്കുന്നു. സംവിധാനം നിലവില്‍ വരുന്നതോടെ വാഹനം അപകടങ്ങളില്‍പ്പെടുന്ന സന്ദര്‍ഭത്തില്‍ വാഹനത്തില്‍ നിന്നും ഓട്ടോമാറ്റിക്കായി അടുത്തുള്ള സുരക്ഷാ സഹായ കേന്ദ്രത്തിലേക്ക് കോള്‍ ലഭിക്കും. അപകടത്തില്‍പ്പെടുന്നവര്‍ക്ക് കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്താനും ഇ കോള്‍ വഴി സാധിക്കും.

അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ക്രത്യമായ ലൊക്കേഷനും, നിലവിലെ സ്ഥിതി ഗതികളും സുരക്ഷാ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് ഇ കോള്‍ വഴി അറിയാന്‍ സാധിക്കും.പദ്ധതി നിലവില്‍ വരുന്നതോടെ ഇ കോള്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന ജി.സി.സി യിലെ ആദ്യ രാജ്യമായി യു.എ.ഇ മാറും. സുരക്ഷാ സംവിധാനങ്ങളിലെ പ്രധാന നാഴികകല്ലായിരിക്കും ഇ കോള്‍ സിസ്റ്റമെന്ന് ടി.ആര്‍.എ ആക്റ്റിംങ് ഡയറക്ടര്‍ ജനറല്‍ മാജിദ് സുല്‍ത്താന്‍ അല്‍ മെസ്മര്‍ അറിയിച്ചു.

e-call

വാഹനം ശക്തിയായി ഇടിക്കുകയോ, അപകട രഹിതമായ ചലനങ്ങള്‍ വാഹനത്തിന് സംഭവിക്കുകയോ ചെയ്താല്‍ ഏറ്റവും അടുത്തുള്ള സുരക്ഷാ കേന്ദ്രത്തില്‍ വിവരം ലഭിക്കും. താമസിയാതെ മറ്റ് കൂടുതല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി സിസ്റ്റം ബന്ധിപ്പിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രൊജക്ട് മാനേജറും, ടി.ആര്‍.എ ടെക്‌നോളജി ഡെവലപ്‌മെന്റ് ഡയറക്ടറുമായ സെയ്ഫഅ ബിന്‍ ഗലൈറ്റ അറിയിച്ചു.

English summary
UAE will be first nation in the region to implement eCall initiative: TRA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X