Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് സന്തോഷ വാർത്ത: വർക്ക് പെർമിറ്റില്‍ പുതിയ പരിഷ്കാരവുമായി യുഎഇ, ഇനി ചിലവ് കുറയും

ദുബായ്: പ്രവാസികള്‍ക്ക് ആശ്വാസ വാർത്തയുമായി യു എ ഇ. രാജ്യത്ത് വർക്ക് പെർമിറ്റിന്റെ കാലാവധി മൂന്നു വർഷമായി ഉയർത്തണമെന്ന പാർലമെന്ററി കമ്മിറ്റി ശുപാർശക്ക് യുഎഇ ഫെഡറൽ നാഷണൽ കൗൺസില്‍ അംഗീകാരം നല്‍കി. വർക്ക് പെർമിറ്റ് നേടുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവ് കുറയ്ക്കുന്നതിന് വേണ്ടിയായിരുന്നു എഫ്എൻസി ഇത്തരമൊരു നിർദേശം ഫെഡറൽ നാഷണൽ കൗൺസിലിന് മുമ്പാകെ വെച്ചത്. നിലവിൽ രണ്ട് വർഷത്തേക്കാണ് യുഎഇയിൽ വർക്ക് പെർമിറ്റ് നൽകുന്നത്.

ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം പുതിയ നിയമം സംബന്ധിച്ച ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. സാധുവായ പെർമിറ്റ് ഇല്ലാതെ ഒരാൾ രാജ്യത്ത് ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. സാമ്പത്തിക, വ്യാവസായിക കാര്യങ്ങൾക്കുള്ള എഫ്എൻസി കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലാണ് കാലാവധി മൂന്ന് വർഷമായി ഉയർത്താൻ നിർദ്ദേശിച്ചത്. ജോലി മാറ്റത്തിനുള്ള വർക്ക് പെർമിറ്റ് ഫീസ് ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള മറ്റ് ശുപാർശകളും കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

 uae-job

പ്രൊബേഷൻ പീരിഡിനു ശേഷം ഒരു വർഷമെങ്കിലും അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതു നിർബന്ധമാക്കണമെന്ന ശുപാർശയും പാർലമെന്ററി കമ്മിറ്റി മുന്നോട്ടു വെച്ചിരുന്നു. ഇതും ഫെഡറൽ നാഷണൽ കൗൺസിൽ അം​ഗീകരിച്ചു. എന്നാല്‍ തൊഴില്‍ ഉടമയുടെ ഇഷ്ടപ്രകാരം പ്രൊബേഷൻ വ്യവസ്ഥയിൽ ഇളവ് ലഭിക്കുന്നതാണ്.

അതേസമയം, ഈ വർഷം രാജ്യത്തുടനീളം 72,000 പരിശോധനകള്‍ നടത്തിയതായി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം എഫ്‌എൻസിയോട് പറഞ്ഞു. വ്യാജ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട 2,300 കേസുകളും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 430 കേസുകൾ തിരിച്ചറിയുകയും ചിലത് പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം എമിറേറ്റൈസേഷൻ നയങ്ങൾ ലംഘിച്ചതിന് 20 സ്ഥാപനങ്ങളെ ജനുവരിയില്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം റഫർ ചെയ്തിരുന്നു. 296 എമിറേറ്റികളെ കബളിപ്പിച്ചതിന് ഒരു സ്വകാര്യ കമ്പനിയുടെ ഉടമയെയും മാനേജരെയും ജയിലിലടക്കാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. നഫീസ് പ്രോഗ്രാമിന്റെ ഭാഗമായി ട്രെയിനികളായ ഇമറാത്തികളില്‍ നിന്നായിരുന്നു പ്രതികൾ പണം വാങ്ങിയത്.

 uae

നേരത്തെ സ്വകാര്യമേഖലാ സ്ഥാപനങ്ങളില്‍ സ്വദേശികളായ എമിറാത്തികളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് സർക്കാർ നിർബന്ധമാക്കുന്നു. 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ വിദഗ്ധരായ റോളുകളിൽ കുറഞ്ഞത് 2 ശതമാനം എമിറാത്തികളെയെങ്കിലും നിയമിക്കണമെന്നായിരുന്നു നിയമം. ഈ വർഷം ജൂൺ 30നകം കമ്പനികൾ ഇത് ഒരു ശതമാനം വർധിപ്പിക്കണം. വർഷാവസാനത്തോടെ, അവർക്ക് വൈദഗ്ധ്യമുള്ള റോളുകളിൽ 4 ശതമാനം എമിറാത്തികൾ ഉണ്ടായിരിക്കണമെന്നാണ് ചട്ടം.

തൊഴിലാളികളുടെ സംരക്ഷണത്തിനായി വർക്കർ പ്രൊട്ടക്ഷൻ ഇൻഷുറൻസ് സിസ്റ്റം, വേജ് പ്രൊട്ടക്ഷൻ സിസ്റ്റം, അൺഎംപ്ലോയ്മെന്റ് ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾ കമ്പനികളിൽ ഉണ്ടായിരിക്കണമെന്ന നിർദേശം കഴിഞ്ഞ ആഴ്‌ച നടന്ന എഫ്‌എൻസി മീറ്റിംഗിൽ, മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി അബ്ദുൾറഹ്മാൻ അൽ അവാർ വ്യക്തമാക്കിയിരുന്നു.

കമ്പനിയുടെ നഷ്ടത്തിലോ കുടിശ്ശിക അടയ്‌ക്കാൻ കഴിയാത്ത സാഹചര്യത്തിലോ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഇൻഷുറൻസ് പരിരക്ഷ നൽകാൻ തൊഴിലുടമകളെ നിർബന്ധിതരാക്കുന്നതാണ് വർക്കർ പ്രൊട്ടക്ഷൻ ഇൻഷുറൻസ് സിസ്റ്റം. രജിസ്റ്റർ ചെയ്ത 96 ശതമാനത്തിലധികം തൊഴിലാളികളും നിലവിൽ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്ന നിയമം ആണ് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം. അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ മുഖേന കമ്പനികളും സ്ഥാപനങ്ങളും വേതന ബാധ്യതകൾ നിറവേറ്റാൻ ഈ സംവിധാനം ആവശ്യപ്പെടുന്നു.ജോലി നഷ്‌ടപ്പെടുകയാണെങ്കിൽ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായുള്ള പദ്ധതിയാണ് അൺഎംപ്ലോയ്മെന്റ് ഇൻഷുറൻസ്. 40000 സ്വദേശികൾ ഉൾപ്പെടെ രണ്ട് ദശലക്ഷത്തിലധികം ആളുകൾ യുഎഇയിലെ അൺഎംപ്ലോയ്മെന്റ് ഇൻഷുറൻസ് പദ്ധതിയിൽ നിലവില്‍ ചേർന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+