യുഎഇ വനിതകള്‍ കരുത്തരാണെന്ന് തെളിയിച്ചു
ദുബായ്: യുഎഇ രൂപീകരണത്തിനു ശേഷം വിവിധ മേഖലകളില്‍ കരുത്തരായി മുന്നിട്ടറങ്ങി യുഎഇ ലെ വനിതകള്‍ തങ്ങളുടെ കരുത്ത് തെളിയിച്ചവരാണെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത അഭിപ്രയാപ്പെട്ടു. യുഎഇ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റിയിലെ വനിതാ ജീവനക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക-അറബ് പാരമ്പര്യം കാത്തുസൂക്ഷിച്ചു കൊണ്ടു തന്നെ വിവിധ മേഖലകളില്‍ നേത്വത്വം ഏറ്റെടുത്ത് രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ യുഎഇ വനിതകള്‍ക്ക് സാധിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് യുഎഇ എക്സിക്യുട്ടീവിലും പാര്‍ലുമെന്റിലും അടക്കം സ്ത്രീ സാന്നിധ്യമുണ്ട്. ഏറ്റെടുത്ത മേഖലകളില്‍ വിജയം കൈവരിച്ച ചരിത്രമാണ് ഇനി യുഎഇ ക്ക് പറയാനുണ്ടാവുക.

സാമ്പത്തീക വളര്‍ച്ചയ്ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്യകയാവാനും യുഎഇ വനിതകളുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായതായും അദ്ദേഹം വിലയിരുത്തി. ദുബായ് മുനിസിപ്പാലിറ്റിയിലെ ടീം റീം എന്ന കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.












Click it and Unblock the Notifications