കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി:ചാറ്റിംഗിലൂടെ യുവാക്കളെ കുരുക്കുന്ന പെണ്‍ സംഘം

  • By Meera Balan
Google Oneindia Malayalam News

അബുദാബി: ബ്ളൂ ബ്ളാക്ക് മെയിലിംഗ് തട്ടിപ്പ് വാര്‍ത്തകളില്‍ കേരളം ഞെട്ടി നില്‍ക്കുമ്പോള്‍ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. യുവാക്കളെ ലക്ഷ്യമിട്ട് ഇലക്ട്രോണിക് ബ്ളാക്ക് മെയില്‍ തട്ടിപ്പുകള്‍ സജീവമാണ്. ഡേറ്റിംഗ് സൈറ്റുകളിലും മറ്റും യുവാക്കള്‍ നടത്തുന്ന ചാറ്റിന്റെ സ്വകാര്യ വീഡിയോകളും മറ്റും പരസ്യപ്പെടുത്തുമെന്ന് പറഞ്ഞാണ് സൈറ്റുകള്‍ തട്ടിപ്പ് നടത്തുന്നത്.

ഇത്തരം തട്ടിപ്പ് സംഘങ്ങളെല്ലാം തന്നെ യുഎഇ യ്ക്ക് പുറത്തുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. ആറുമാസത്തിനിടെ 33 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ചാറ്റ് നടത്തുന്ന യുവാക്കള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോ കൈക്കലാക്കുകയും പിന്നീട് ഇവ കാട്ടി പണം ആവശ്യപ്പെടുകയുമാണ് പതിവ്.

Online Chatting

ഇനി പണം നല്‍കാന്‍ വിസമ്മതിച്ചാലോ ചാറ്റിംഗ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഉള്‍പ്പടെ പരസ്യപ്പെടുത്തുമെന്ന് സംഘം ഭീഷണിപ്പെടുത്തും. ഇത്തരം തട്ടിപ്പുകള്‍ നടത്തുന്ന സംഘത്തെപ്പറ്റിയുള്ള അന്വേഷണം അബുദാബി പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇത്തരം സൈറ്റുകള്‍ പരമാവധി ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
UAE youth in 'honey traps' via dating sites
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X