മധ്യ പൗരസ്ത്യ ദേശത്ത് സമാധാനം പുന സ്ഥാപിക്കുന്നതില്‍ യു.എ.ഇ യുടെ പ്രവര്‍ത്തനം മാതൃകാപരം
അബുദാബി: യെമന്‍ അടക്കമുള്ള മധ്യ പൗരസ്ത്യ ദേശങ്ങളില്‍ സമാധാനം പുന സ്ഥാപിക്കുന്നതില്‍ യു.എ.ഇ യുടെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് പി.ഉബൈദുള്ള എം.എല്‍.എ അഭിപ്രായപെട്ടു.
യെമനിലെ യുദ്ധത്തില്‍ പരിക്ക് പറ്റി ചികിത്സയില്‍ കഴിയുന്ന സൈനികരെ അബുദാബിയിലെ സാഹിദ് സൈനിക ആശുപത്രില്‍ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇയെ പോറ്റമ്മ നാടായി കാണുന്ന ഇന്ത്യന്‍ സമൂഹം ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി പ്രവര്‍ത്തന രംഗത്തുണ്ടാകുമെന്നും, എമിറേറ്റ്‌സ് റെഡ് ക്രെസന്റ് തുടക്കം കുറിച്ച 'യെമന്‍ നമ്മുടെ കരുതല്‍' എന്ന കാമ്പയിനില്‍ കെ.എം.സി.സിയും സജീവ പങ്കാളികളാവുന്നത് ഇതിനു ഏറ്റവും നല്ല ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

അബുദാബി കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് കളപ്പാട്ടില്‍ അബു ഹാജി സെക്രട്ടറി ടി.ഇദായത്തുള്ള,സി.വി.എം ബാവ,പാങ്ങാട്ട് യൂസുഫ് ഹാജി,ഹസ്സന്‍ വേങ്ങര എന്നിവര്‍ എം.എല്‍.എയെ അനുഗമിച്ചു.












Click it and Unblock the Notifications