ഉദുമ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ദുബായിലെത്തി
ദുബായ്: ഉദുമ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിയും കോണ്ഗ്രസ്സ് നേതാവുമായ കെ. സുധാകരന്‍ ദുബായിലെത്തി. ദേരാ ദുബായിലെ ഉദുമ നിയോജകമണ്ഡലം വോട്ടര്‍മാരെ നേരില്‍ കണ്ടു അദ്ദേഹം നേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. ദുബായിലെ കാന്തപുരം സുന്നി നേതാവ് ആലൂര്‍ ടി എ മഹമൂദ് ഹാജിയെ സുധാകരന്റെ കൂടെ ഒന്നിച്ചു കണ്ടപ്പോള്‍. പ്രവാസികള്‍ അത്ഭുതപ്പെട്ടു.
കാന്തപുരം സുന്നി നേതാവ് ആലൂര്‍ ഹാജി സുധാകരന്റെ കൂടെയോ എന്ന് ഒരു മാധ്യമ പ്രവര്ത്ത്കന്റെ രസകരമായ ചോദ്യം. ഉദുമ മണ്ഡലത്തില്‍ പെട്ട സ്ഥലമാണ് ആലൂര്‍ പ്രദേശമെന്നും ഞാന്‍ ആലൂര്‍ വികസനസമിതി സെക്രട്ടറി കൂടിയാണെന്ന് മഹമൂദ് ഹാജി മറുപടി നല്കി . ബുധനാഴ്ച രാത്രിയാണ് സുധാകരന്‍ ദുബായിലെത്തിയത്.

വ്യാഴാഴ്ച ഉച്ചക്ക് ദുബായിലെ ദേരാ ടൌണിലൂടെ നടന്നു മലയാളി കടകളില്‍ കയറി പ്രവാസികളോട് സുധാകരന്‍ നേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. ദുബായില്‍ കെ.എം. സി. സി. പ്രവര്‍ത്തകര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications