Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു!!!

സൗദി: ദമാമില്‍ നിന്നും ഉംറ തീര്‍ഥാടനത്തിന് പോയ ബസ്സ് അപകടത്തില്‍പ്പെട്ട് മൂന്നു പേര്‍ മരിച്ചു. പട്ടാമ്പി സ്വദേശിയും രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗവുമായ കബീര്‍ സഖാഫി , മലപ്പുറം കോടൂര്‍ സ്വദേശി കോടൂര്‍ കുഞ്ഞോന്‍ എന്ന സൈതലവി, മംഗലാപുരം സ്വദേശി ഷൗക്കത്ത് എന്നിവരാണ് മരണപെട്ടത്.

ദമാം റിയാദ് ഹൈവയില്‍ റിയാദിലേക്കുള്ള ചെക്ക് പോയിന്റിനു സമീപം ബസ്സ് ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.

saudibus

ബസ്സിലുണ്ടായിരുന്ന 35 ഓളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ച മംഗലാപുരം സ്വദേശി ഷൗക്കത്താണ് ബസ്സ് ഓടിച്ചിരുന്നത്. ഷൗക്കത്ത് രണ്ട് ദിവസത്തിനു ശേഷം നാട്ടിലേക്ക് അവധിക്ക് പോകാനിരിക്കെയാണ് ദുരന്തം.

രണ്ടു പേര്‍ അപകട സ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉംറ തീര്‍ഥാടനത്തിനു പോയ മലയാളി കുടുംബത്തിലെ മൂന്നു പേര്‍ അപകടത്തില്‍ മരിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിനു മുമ്പാണ് മറ്റൊരു അപകട വിവരം പുറത്തുവന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+