യുനൈറ്റഡ് പിആര്‍ഒ അസോസിയേഷന് ദുബായില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
ദുബായ്: യുഎഇ യില്‍ പ്രവര്‍ത്തിക്കുന്ന പിആര്‍ഒ മാരുടെ സംഘടനയായ യുനൈറ്റഡ് പിആര്‍ഒ അസോസിയേഷന് ദുബായില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. മുഹൈസിന എത്തിസലാത് അക്കാദമി ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തിലെ 12 ജില്ലകളെ പ്രതിനിധീകരിച്ച് 12 ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം മുന്നോട്ട് വന്ന 12 ടീമുകളെയാണ് മത്സരത്തിനായ് തെരഞ്ഞെടുത്തതെന്ന് ബന്ധപ്പെട്ടവര്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ മാസം 23 മുതല്‍ ഡിസംബര്‍ രണ്ടു വരെയാണ് മത്സരങ്ങള്‍ അരങ്ങേറുക. ദിവസവും രണ്ട് മത്സരങ്ങളാണ് നടക്കുക. ഓരോ മത്സരവും 45 മിനിറ്റ് ദൈര്‍ഘ്യമായിരിക്കും. 11 പേരടങ്ങുന്ന ഓരോ ടീമിനും പരമാവധി 4 പേരെ സന്ദര്‍ശന വിസയിലെത്തിച്ച് ടീമിനു വേണ്ടി മത്സരത്തിലിറക്കാം. 28 നും 29 നും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും ഡിസംബര്‍ രണ്ടിന് ഫൈനല്‍ മത്സരവും അരങ്ങേറും. 10,000 ദിര്‍ഹമാണ് ജേതാക്കള്‍ക്കുള്ള പ്രൈസ് മണി.

ഇന്ത്യയിലെയും യുഎഇ യിലേയും പ്രമുഖര്‍ പങ്കെടുക്കുന്ന സെലിബ്രറ്റി മത്സരങ്ങളും ടൂര്‍ണമെന്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഇത്തരത്തിലുളള കായിക മത്സരങ്ങള്‍ക്ക് സംഘടിപ്പിക്കാന്‍ കമ്മിറ്റി തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. മേളയുടെ ലോഗോയും ടീം ജഴ്സികളും വാര്‍ത്താസമ്മേളനത്തില്‍ പുറത്തിറക്കി. ഭാരവാഹികളായ അബ്ദുള്‍ ഗഫൂര്‍, മുജീബ് റഹ്മാന്, അജിത് ഇബ്രാഹീം, ഷാഫി ആലക്കോട്, ബിബി ജോണ്‍, റിയാസ് കില്ട്ടന്, മുഹ്സിന് കോഴിക്കോട്, ബഷീര്‍ സെയ്ദ്, നസീര്‍ വാടാനപ്പള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications