ദുബായ്;3ദിവസത്തിനുള്ളില്‍ കനത്ത മഴയ്ക്ക സാധ്യത
ദുബായ്: അടുത്ത മൂന്ന് ദിവസത്തിനിടെ ദുബായ് ഉള്‍പ്പടെയുള്ള വിവിധ യുഎഇ എമിറേറ്റുകളില്‍ കനത്തമഴയ്ക്കും ഇടിമിന്നലിനും സാധ്യത. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റിരിയോളജി ആന്‍സ് ഡീസ്‌മോളജി (എന്‍സിഎംഎസ്) ആണ് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച (മാര്‍ച്ച് 25) രാവിലെ ഷാര്‍ജയിലും ദുബായിലും ചെറിയ തോതില്‍ മഴയുണ്ടെന്ന് എന്‍സിഎംഎസ് ട്വീറ്റ് ചെയ്തിരുന്നു.
പൊടിപടലങ്ങളും മറ്റും ഉയര്‍ന്നത് ദുബായ് എയര്‍പോര്‍ട്ട് റോഡിലെ ഗതാഗതത്തെ തടസപ്പെടുത്തിയതായി ദുബായ് പൊലീസ് പറയുന്നു. എയര്‍പോര്‍ട്ട് റോഡിന് മുന്നില്‍ പൊടിപടലങ്ങളും അവശിഷ്ടങ്ങളും അടിഞ്ഞ് കൂടിയതിനാല്‍ റോഡ് ഭാഗികമായി അടച്ചിട്ടിരിയ്ക്കുകയാണ്. റോഡിലെ തടസങ്ങള്‍ മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിയ്ക്കും.

ബുധനാഴ്ച (മാര്‍ച്ച് 26) മുതല്‍ ദുബായില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയാകും പെയ്യുക എന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും, താഴ്ന്ന പ്രദേശങ്ങളില്‍ 13 ഡിഗ്രി കുറയുമെന്നും റിപ്പോര്‍ട്ട്. വാഹനയാത്രക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അപകടങ്ങള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പ്.












Click it and Unblock the Notifications