ന്യൂനമര്‍ദ്ദം;ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, ശനിയാഴ്ച വരെ നിര്‍ണായകം
ദുബായ്: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീയോറോളജി ആന്റ് സീസ്‌മോളജി (എന്‍സിഎംഎസ്) മുന്നറിയിപ്പ്. യുഎഇയില്‍ ചൂട് കുറയും. ശനിയാഴ്ച വരെ രാജ്യത്ത് പലയിടത്തും മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്.
ദുബായ്, ഷാര്‍ജ, റാസല്‍ ഖൈമ തുടങ്ങിയ യുഎഇ എമിറേറ്റുകളില്‍ പലയിടത്തും മഴ പെയ്തിരുന്നു. പല എമിറേറ്റുകളും മൂടല്‍ മഞ്ഞും പൊടിക്കാറ്റും ഉണ്ടായി. അടുത്ത 48 മണിയ്ക്കൂര്‍ കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ന്യൂനമര്‍ദ്ദം ഗള്‍ഫ് രാജ്യങ്ങളെ ഒന്നടങ്കം ബാധിയ്ത്തും. സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റിന്‍, ഒമാന്‍ എന്നിവിടങ്ങളിലും ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് മഴ പെയ്യും.

ന്യൂനമര്‍ദ്ദം
ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദം കനത്ത മഴയ്ക്ക് ഇടയാക്കും

ശനിയാഴ്ച
യുഎഇയില്‍ ശനിയാഴ്ച വരെ ശക്തമായ മഴ ഉണ്ടാകും

ഇടിമിന്നല്‍
പലയിടത്തും അതിശക്തമായ ഇടിമിന്നലോട് കൂടിയാണ് മഴ പെയ്യുക

ഇവിടങ്ങളില്‍
സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റിന്‍, ഒമാന്‍ എന്നിവിടങ്ങളിലും ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് മഴ പെയ്യും.

കടല്‍ക്ഷോഭം
അടുത്ത 48 മണിയ്ക്കൂറിനുള്ളില്‍ കടല്‍ക്ഷോഭവും ഉണ്ടാകും












Click it and Unblock the Notifications