സൗദിയില്‍ ഭീകരാക്രമണ ഭീഷണി!മുന്നറിയിപ്പുമായി അമേരിക്ക!ഐസിസ് ലക്ഷ്യം വയ്ക്കുന്നത് സൗദിയിലെ വിദേശികളെ!
സൗദി അറേബ്യയില്‍ യുഎസ് പൗരന്മാര്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അമേരിക്ക മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
വാഷിങ്ടണ്‍: സൗദയില്‍ ഭീകരാക്രമണ സാധ്യതയുള്ളതായി അമേരിക്കയുടെ മുന്നറിയിപ്പ്. സൗദിയിലെ അമേരിക്കന്‍ പൗരന്മാര്‍ മുന്‍കരുതലെടുക്കണമെന്നാണ് അമേരിക്കന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സൗദി അറേബ്യയില്‍ യുഎസ് പൗരന്മാര്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അമേരിക്ക മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

സൗദിയിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന അമേരിക്കന്‍ പൗരന്മാരും മുന്‍കരുതലെടുക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ വര്‍ഷം ജൂലൈ 27ല്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐസിസ് ആണ് ആക്രമണ ഭീഷണി മുഴക്കിയിരിക്കുന്നത്. സൗദിയിലെത്തുന്ന പാശ്ചാത്യരെ ആക്രമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് വിവരം.
2016ല്‍ 34 ഭീകരാക്രമണങ്ങാണ് സൗദിയിലുണ്ടായതെന്ന് സൗദി സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നു. നടന്ന ആക്രമണങ്ങളില്‍ പലതും അതിഭീകരം തന്നെയായിരുന്നുവെന്ന് സൗദി വ്യക്തമാക്കിയിരിക്കുന്നു.

2016ല്‍ ജൂലൈയില്‍ യുഎസ് കോണ്‍സുലേറ്റില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിട്ടിരുന്നു. ഇത് സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയിരുന്നു. കോണ്‍സുലേറ്റ് ലക്ഷ്യമാക്കി നീങ്ങിയ ചാവേറുകളെ തടയുന്നതിനിടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു.
സൗദിയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കും കുടുംബത്തിനും അമേരിക്ക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സൗദി- യെമന്‍ അതിര്‍ത്തിയിലെ 50 മൈല്‍ ചുറ്റളവില്‍ താമസിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.












Click it and Unblock the Notifications