ദുബായ്: മൊബൈലില്‍ സംസാരിച്ച് വാഹനമോടിച്ചാല്‍ ഒരു മാസത്തേയ്ക്ക് വാഹനം കണികാണാന്‍ കിട്ടില്ല
ദുബായ്: വാഹനമോടിയ്ക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിയ്ക്കുന്ന ശീലമുള്ളയാളാണോ നിങ്ങള്‍. എങ്കില്‍ തീര്‍ച്ചായായും നിങ്ങള്‍ക്ക് പണി കിട്ടും. ദുബായിലാണ് നിങ്ങള്‍ മൊബൈലില്‍ സംസാരിച്ച് വാഹനമോടിയ്ക്കുന്നതെങ്കില്‍ നിങ്ങളുടെവാഹനം പിന്നെ ഒരു മാസത്തേയ്ക്ക് കണികാണാന്‍ പോലും കിട്ടില്ല.
വാഹനാപകടങ്ങള്‍ വര്‍ധിയ്ക്കുന്നതിന് പ്രധാനകാരണം യാത്രയ്ക്കിടെ ഡ്രൈവര്‍ മൊബൈലില്‍ സംസാരിയ്ക്കുന്നത് കൊണ്ടാണെന്നാണ് പൊലീസ് പറയുന്നത്. ദുബായ് ട്രാഫിക് പൊലീസ് മേധാവി കേണല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റോയ് ആണ് ഇക്കാര്യം പറഞ്ഞത്. പിഴ ഉയര്‍ത്തുന്നതുള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ നിയമലംഘകര്‍ക്ക് മേല്‍ ചുമത്താന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്.

പിഴ ഉയര്‍ത്തുക
വാഹനമോടിയ്ക്കുമ്പോള്‍ ഫോണില്‍ സംസാരിയ്ക്കുകയും സെല്‍ഫി ടെുക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് വന്‍ പിഴ ചുമത്താനാണ് ആലോചിയ്ക്കുന്നത്. ആയിരം ദിര്‍ഹം പിഴയും 12 ബഌക്ക് പോയിന്റ്‌സും ചുമത്തനാണ് ആലോചിയ്ക്കുന്നത്.

തീര്‍ന്നില്ല....
ശിക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നിയമം ലംഘിയ്ക്കുന്നവരുടെ വാഹനം ഒരു മാസത്തേയ്ക്ക് പിടിച്ചെടുക്കാനും ആലോചിയ്ക്കുന്നുണ്ട്.

ക്യാമ്പയിന്‍
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും മൊബൈല്‍ ഉപയോഗത്തെപ്പറ്റി ബോധവത്ക്കരിയ്ക്കുന്നതിനും വേണ്ടി പ്രത്യേക ക്യാമ്പയിനും തുടങ്ങുന്നുണ്ട്. ഫെബ്രുവരി 18വരെയാണ് ക്യാമ്പയിന്‍

അപകടങ്ങള്‍....
എമിറേറ്റില്‍ നടന്ന വാഹനാപകടങ്ങളില്‍ ഏറിയ പങ്കും ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മൂലം ഉണ്ടായതാണ്.












Click it and Unblock the Notifications