യുഎഇയിലും ഇനി യുപിഐ ഇടപാട് നടത്താം, അതും ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന്..! അറിയേണ്ടതെല്ലാം
ദുബായ്: യു എ ഇയില്‍ ഇന്ത്യന്‍ ബാങ്ക്് അക്കൗണ്ടുമായി ബന്ധിപ്പിച്ച യു പി ഐ സേവനങ്ങള്‍ പ്രവര്‍ത്തനസജ്ജം. യുഎഇ സന്ദര്‍ശിക്കാനിരിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ യു എ ഇയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഷോപ്പിംഗ്, ഹോട്ടല്‍, എന്നിവയ്ക്കായി നിങ്ങളുടെ നിലവിലുള്ള യു പി ഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ആപ്പ് തന്നെ ഉപയോഗിക്കാവുന്നതാണ്.
പണമോ ഫിസിക്കല്‍ ക്രെഡിറ്റ് കാര്‍ഡോ കൈവശം വെക്കാത്തവര്‍ക്ക് ഏറെ ഉപയോഗപ്രദമായിരിക്കും ഇത്. ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് അവരുടെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍പേ, ഗൂഗിള്‍പേ പോലെയുള്ള യുപിഐ ആപ്പ് ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്താം. എല്ലാ ഇടപാടുകളും ഇന്ത്യന്‍ രൂപയില്‍ തന്നെയായിരിക്കും പ്രോസസ്സ് ചെയ്യപ്പെടുക.

പേയ്മെന്റ് സമയത്ത് മെഷീനില്‍ നിലവിലുള്ള കറന്‍സി വിനിമയ നിരക്ക് വ്യക്തമായി പ്രദര്‍ശിപ്പിക്കും. അതേസമയം യുപിഐ ഇടപാടുകള്‍ മഷ്‌റഖിന്റെ നിയോപേ ടെര്‍മിനലുകളില്‍ മാത്രമേ നടത്താനാകൂ. ഇത് പല റീട്ടെയില്‍, ഡൈനിംഗ് ഔട്ട്ലെറ്റുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ലഭ്യമാണ്. നിയോപേ എന്നത് മഷ്‌റഖ് ബാങ്കിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമാണ്.
യുഎഇയില്‍ ഇത് യുപിഐ, ക്യുആര്‍ പേയ്മെന്റുകള്‍ വാഗ്ദാനം ചെയ്യുന്നു. യുപിഐ പേയ്മെന്റുകള്‍ സ്വീകരിക്കുന്ന ഷോപ്പ് അല്ലെങ്കില്‍ റെസ്റ്റോറന്റ് വ്യക്തമാക്കുന്ന ഒരു അടയാളം നിങ്ങള്‍ക്ക് സാധാരണയായി ചെക്ക്ഔട്ട് കൗണ്ടറില്‍ കാണാന്‍ കഴിയും. 2024 ഏപ്രിലില്‍ മഷ്‌റഖ് ബാങ്കും എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും രൂപീകരിച്ച സഹകരണത്തിലൂടെ ഈ സേവനം സുഗമമാക്കുന്നു.
യുഎഇയില്‍ നിങ്ങള്‍ക്ക് എങ്ങനെ യുപിഐ പേയ്മെന്റുകള്‍ ഉപയോഗിക്കാം?
യുപിഐ ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്തുന്നതിന് ആദ്യം നിങ്ങള്‍ ഫോണ്‍പേയിലോ ഗൂഗിള്‍പേയിലോ 'ഇന്റര്‍നാഷണല്‍ യുപിഐ ആക്ടീവാക്കണം. ഗൂഗിള്‍ പേ വഴി പണമടയ്ക്കാന്‍ ആദ്യം ഗൂഗിള്‍ പേ ആപ്പ് തുറക്കുക. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക ടാപ്പ് ചെയ്യുക. അന്താരാഷ്ട്ര വ്യാപാരിയുടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. അതിനാി ചെക്ക് ഔട്ട് കൗണ്ടറില്‍ പ്രദര്‍ശിപ്പിക്കുകയോ പോയിന്റ് ഓഫ് സെയില്‍ (POS) മെഷീനില്‍ നിങ്ങളുടെ ഫോണ്‍ സ്ഥാപിക്കുകയോ ചെയ്യുക.
അടയ്ക്കേണ്ട വിദേശ കറന്‍സിയില്‍ തുക നല്‍കുക. അന്താരാഷ്ട്ര വ്യാപാരിക്ക് പണമടയ്ക്കാന്‍ നിങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക. ഈ ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള ഡെബിറ്റ് ഇന്ത്യന്‍ കറന്‍സിയിലായിരിക്കും. വിദേശ വിനിമയ പരിവര്‍ത്തന നിരക്കും ബാധകമായ ബാങ്ക് ഫീസും ഇതില്‍ ഉള്‍പ്പെടുന്നു. യുപിഐ ഇന്റര്‍നാഷണല്‍ ആക്ടീവ് ചെയ്ത് ടാപ്പ് ചെയ്യുക.
ഫോണ്‍ പേയില്‍ പണമടയ്ക്കാന്‍ ആപ്പ് തുറക്കുക. പേയ്മെന്റ് മാനേജ്മെന്റ് വിഭാഗത്തിന് കീഴില്‍ 'ഇന്റര്‍നാഷണല്‍' ടാപ്പ് ചെയ്യുക. നിങ്ങള്‍ അന്താരാഷ്ട്ര യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടിന് അടുത്തുള്ള ആക്ടീവേറ്റ് ടാപ്പ് ചെയ്യുക. നിങ്ങളുടെ യുപിഐ പിന്‍ നല്‍കുക.
യുപിഐ ഇന്റര്‍നാഷണലിനെ പിന്തുണയ്ക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്കായി മാത്രമേ നിങ്ങള്‍ക്ക് അന്താരാഷ്ട്ര ഇടപാടുകള്‍ ആക്ടിവേറ്റ് ചെയ്യാന്‍ കഴിയൂ. ഒരു ബാങ്ക് അക്കൗണ്ടിനായുള്ള അന്താരാഷ്ട്ര ഇടപാടുകള്‍ക്കുള്ള ആക്ടിവേഷന്‍ ഏഴ് ദിവസത്തിന് ശേഷം ഡീആക്ടിവേറ്റ് ചെയ്യപ്പെടും. അതിനുശേഷം നിങ്ങള്‍ക്ക് അത് വീണ്ടും ആക്ടീവാക്കാം.


Click it and Unblock the Notifications