ദുബായിലെ മിക്ക വാഹനാപകടങ്ങള്‍ക്കും കാരണം ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഉപയോഗം
ദുബായ്: വാഹനാപകടങ്ങളിലേറെയും ഡ്രൈവിംഗിനിടയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണമായാണ് ഉണ്ടാവുന്നതെന്ന് ദുബൈ പോലിസിലെ ട്രാഫിക് വിഭാഗം ഡയരക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂഈ പറഞ്ഞു. വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ അതിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതാണ് ഇതിന് കാരണം. അതോടെ അടിയന്തരസാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട പെട്ടെന്നുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ ശരീര പേശികള്‍ക്ക് സാധിക്കാതെ വരുന്നു.
ഹമാസ്-ഫത്ഹ് ഐക്യ സര്‍ക്കാര്‍: മൂന്ന് പ്രതിബന്ധങ്ങള്‍ ഇവയാണ്
പലപ്പോഴും ഫോണിന്റെ മറുഭാഗത്തുള്ളയാളുടെ പ്രാധാന്യം, വൈകാരികത, സ്വഭാവം, സംസാരിക്കുന്ന വിഷയത്തിന്റെ ഗൗരവം തുടങ്ങിയ കാര്യങ്ങളൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന് വളരെ പ്രധാനപ്പെട്ടയാളാണ് ഫോണിന്റെ മറുതലക്കല്‍ ഉള്ളതെങ്കില്‍ ഡ്രൈവിംഗില്‍ അല്ലാത്തപ്പോള്‍ പോലും ബാഹ്യസാഹചര്യങ്ങളുമായുള്ള നമ്മുടെ ബന്ധം അല്‍പസമയത്തേക്ക് വിഛേദിക്കപ്പെടുന്നു. ഫോണില്‍ സംസാരിക്കുന്നയാള്‍ ദേഷ്യപ്പെട്ട് സംസാരിക്കുകയോ ചീത്തവിളിക്കുകയോ മറ്റോ ചെയ്താലും ഇപ്പുറത്തുള്ളയാളുടെ നിയന്ത്രണം വിടും. ഇത്തരം സാഹചര്യങ്ങളില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനും മറ്റും സാധിക്കാതെ വരുന്നു. ഇതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പലരും ഡ്രൈവ് ചെയ്യുന്നതിനിടയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ്. ഇത് വലിയ അപകടങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. 2017ലെ ആദ്യ മൂന്ന് മാസങ്ങള്‍ക്കിടയില്‍ 16,099 കേസുകളാണ് മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ദുബൈ പോലിസ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ നിന്ന് 800 ദിര്‍ഹം വീതമാണ് ഫൈന്‍ ഈടാക്കുന്നത്. വാഹനമോടിച്ചുകൊണ്ടിരിക്കെ വീഡിയോ കാണുകയും മറ്റും ചെയ്യുന്ന പലരെയും പോലിസ് പിടികൂടിയതായും അദ്ദേഹം അറിയിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷം മാത്രമേ അത് ചെയ്യാവൂ എന്നും അല്ലാത്ത പക്ഷം തങ്ങളുടെ മാത്രമല്ല, റോഡിലെ നിരപരാധികളായ മറ്റു യാത്രക്കാരുടെ ജീവന്‍ കൂടി അപകടത്തിലാവുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications