കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയലും വീടും ഫേസ്ബുക്ക് കൂട്ടായ്മയുടെ കാര്‍ഷികോത്സവം വെള്ളിയാഴ്ച

Google Oneindia Malayalam News

ദുബായ്: വയലും വീടും ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ യുഎയിലെ പ്രവാസികള്‍ക്ക് വേണ്ടി നടത്തുന്ന കാര്‍ഷികോത്സവം 2015 വെള്ളിയാഴ്ച (ഒക്ടോബര്‍ 30) നടത്തും. ദുബായ് ഖിസൈസ് അല്‍തവാര്‍ സ്‌പോര്‍ട്‌സ് ഹാളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് 7 വരെയാണ് പരിപാടി. കാര്‍ഷിക കുടുംബ കൂട്ടായ്മ ,സെമിനാറുകള്‍, ചര്‍ച്ചകള്‍ ,സൗജന്യ വിത്ത് വിതരണം, മാധ്യമ പ്രവര്‍ത്തകരെ ആദരിക്കല്‍ എന്നിവ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി നടക്കും.

പ്രമുഖ പാരമ്പര്യ ചികിത്സകന്‍ മോഹനന്‍ വൈദ്യര്‍, ജൈവ കര്‍ഷകന്‍ ദീപന്‍ വെളമ്പത്ത് എന്നിവര്‍ പങ്കെടുക്കും. മാധ്യമ പ്രവര്‍ത്തകരായ ലിയോ രാധാകൃഷ്ണന്‍ (റേഡിയോ മീ ),റോയ് റാഫേല്‍ (ഗോള്‍ഡ് എഫ് എം ),ഐപ്പ് വള്ളിക്കാടന്‍ (മാതൃഭൂമി ന്യൂസ് ),ശശികുമാര്‍ രത്‌നഗിരി (റേഡിയോ ഏഷ്യ ) എന്നിവരെ ചടങ്ങില്‍ ആദരിക്കും. യുഎയിലുള്ള വയലും വീടും കര്‍ഷക കൂട്ടായ്മയിലെ അംഗങ്ങളില്‍ കഴിഞ്ഞ സീസണില്‍ നൂറു മേനി വിജയം നേടിയ കര്‍ഷകരെ ചടങ്ങില്‍ പ്രതേകം ആദരിക്കും.

facebook

കാര്‍ഷിക രംഗത്തെ നവീന രീതികളായ അക്വാ പോണിക്‌സ്, ടവര്‍ ഗാര്‍ഡന്‍ ,ഡ്രിപ് ഇറിഗേഷന്‍ എന്നിവ കുറഞ്ഞ ചെലവില്‍ ചെയ്യാനുള്ള മാര്‍ഗങ്ങള്‍ അറിയാന്‍ അവസരം ഉണ്ടാകും. നാടന്‍ വിത്ത്, ജൈവ വളം,ജൈവ കീടനാശിനി തുടങ്ങിയവ നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

ജൈവ കൃഷിയെക്കുറിച്ചുള്ള പ്രസിദ്ധീകരണങ്ങളും നല്‍കും. വയലും വീടും കൂട്ടായ്മയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് സൗജന്യമായി വിത്തുകള്‍ നല്‍കുന്നതിന് പത്തായം എന്ന പേരില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ 050 4287801

English summary
Vayalum Veeddum Facebook companionship hosts meeting at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X