വയലും വീടും കാര്‍ഷിക വിളവെടുപ്പ് വെള്ളിയാഴ്ച നടക്കും
ദുബായ്:യുഎയിലെ വയലും വീടും ഫേസ് ബുക്ക് കൂട്ടായ്മയുടെ കാര്‍ഷിക വിളവെടുപ്പ് മഹോത്സവം വെള്ളിയാഴ്ച നടത്തും. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ദുബായ് അല്‍ ഖൂസ് അല്‍ ഖൈല്‍ മാളിന് പുറക് വശത്തുള്ള ആംലഡ് സ്‌കൂളില്‍ ആണ് പരിപാടി.
പ്രമുഖ പാരമ്പര്യ ചികിത്സകന്‍ മോഹനന്‍ വൈദ്യര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ബഷീര്‍ തിക്കൊടി, അബ്ദുള്‍ സലാം തുടങ്ങിയവര്‍ പങ്കെടുക്കും. ഒക്ടോബര്‍ 30ന് നടത്തിയ കാര്‍ഷിക മഹോത്സവത്തില്‍ അംഗങ്ങള്‍ക്ക് നല്‍കിയ വിത്തുകളുടെ വിളവെടുപ്പാണ് വെള്ളിയാഴ്ച നടത്തുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകരെ സ്വര്‍ണ സമ്മാനങ്ങള്‍ നല്‍കി ചടങ്ങില്‍ ആദരിക്കും. വിവിധ കാര്‍ഷിക പരിപാടികളും ഇതിന്റെ ഭാഗമായി നടത്തും.












Click it and Unblock the Notifications