Get Updates
Get notified of breaking news, exclusive insights, and must-see stories!

ദോഹയില്‍ വായനയുടെ പൂക്കാലമൊരുക്കി മലയാളികള്‍

ദോഹ: ദോഹയിലെ പ്രവാസി മലയാളികളുടെ സാംസ്‌കാരിക ഇടമായ ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി 'വായനയുടെ വസന്തം' എന്ന സന്ദേശവുമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അക്ഷര ഉത്സവ പരിപാടിക്ക് തുടക്കം കുറിച്ചു. ഇഫ്താര്‍ വിരുന്നോടെ എഫ്.സി.സി ഹാളില്‍ ചേര്‍ന്ന ലൈബ്രറി അംഗങ്ങളുടെയും വായനക്കാരുടെയും യോഗത്തില്‍ അഞ്ച്‌ ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുവാന്‍ തീരുമാനിച്ചു.

പുസ്തക പ്രേമികളുടെ കൈവശമുള്ള പുസ്തകങ്ങള്‍ ലൈബ്രറിക്ക് സംഭാവനയായി നല്‍കാനുള്ള ഗ്രന്ഥസംഭരണ പദ്ധതിക്ക് തന്റെ കൈവശമുള്ള നൂറ് പുസ്തകങ്ങള്‍ ലൈബ്രറിക്ക് നല്‍കിക്കൊണ്ട് സാംസ്‌കാരിക പ്രവര്‍ത്തകനും എഫ്.സി.സി അഭ്യുദയകാംക്ഷിയുമായ മിസ്റ്റര്‍ ഉണ്ണികൃഷ്ണന്‍ തുടക്കം കുറിച്ചു.

Vayana Vasntham

പ്രശസ്ത നാടകപ്രവര്‍ത്തകന്‍ വാസന്‍ പുത്തൂരിന്റെ പുസ്തകങ്ങള്‍ എ.വി.എം. ഉണ്ണി എഫ്സിസി ലൈബ്രറിയിലേക്ക് നല്‍കി. തുടര്‍ന്ന് ഓരോരുത്തരും തങ്ങളുടെ കൈവശമുള്ള പുസ്തകങ്ങള്‍ ലൈബ്രറിക്ക് വാഗ്ദാനം ചെയ്തു.

Vayana Vasntham

റംസാന്‍ മാസം തന്നെ ലൈബ്രറിയുടെ വിപുലീകരണത്തിനായി തിരഞ്ഞെടുത്തതിനെ യോഗത്തില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+