Get Updates
Get notified of breaking news, exclusive insights, and must-see stories!

വായനക്കാരുടെ ലോകം പുസ്തകോത്സവത്തിനു തുടക്കമായി

മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ വരും ദിവസങ്ങളില്‍ വായനക്കാരുമായി സംവദിക്കാന്‍ ഇവിടെയെത്തും.

അബുദാബി: ലുലു ഹൈപ്പര്‍മാര്‍ക്കറ്റും ഡി സി ബുക്‌സും സംയുക്തമായി നടത്തുന്ന 'വായനക്കാരുടെ ലോകം' എന്ന പുസ്തകോത്സവത്തിനു അബുദാബിയില്‍ തുടക്കമായി. യുഎഇ വായനാ വര്‍ഷാചരണത്തോടനുബന്ധിച്ചു നടത്തുന്ന പരിപാടി ഗായകന്‍ വിജയ് യേശുദാസ് ഉദ്ഘാടനം ചെയ്തു. അബുദാബി മദിനത് സയ്യദിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനു ചേര്‍ന്നുള്ള ലുലു ടെന്റിനലാണ് ഡിസംബര്‍ 9 വരെ നീണ്ടു നില്‍ക്കുന്ന പുസ്തകോത്സവം നടക്കുക.

മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ വരും ദിവസങ്ങളില്‍ വായനക്കാരുമായി സംവദിക്കാന്‍ ഇവിടെയെത്തും. 25 ന് രാത്രി 8 മണിക്ക് എഴുത്തുകാരന്‍ സേതു പങ്കെടുക്കുന്ന പരിപാടി ഉണ്ടാകും. 26 ന് ശനിയാഴ്ച വൈകിട്ട് 8 മണിക്ക് കവിയും ഗാന രചയിതാവുമായ മുരുകന്‍ കാട്ടാക്കട ചടങ്ങില്‍ പങ്കെടുക്കും. ഡിസംബര്‍ 1 വ്യാഴാഴ്ച രാത്രി 8 മണിക്ക് നടനും സംവിധായകനുമായ പത്മശ്രീ ഭരത് ബാലചന്ദ്രന്‍ വായനക്കാരുമായി സംവദിക്കും.

uae-map

ഡിസംബര്‍ 2 വെള്ളിയാഴ്ച രാത്രി 7 മണിക്ക് രുചിയുടെ രസക്കൂട്ടുകളുമായി പാചക വിദഗ്ധന്‍ നൗഷാദ് പുസ്തകോത്സവത്തിലെത്തും. അന്ന് രാത്രീ 8 മണിക്ക് ഡി സി നോവല്‍ വിഭാഗം മത്സരത്തില്‍ സമ്മാനാര്‍ഹയായ എഴുത്തുകാരി സോണിയ റഫീഖ് സദസ്സിനോടു സംസാരിക്കും. ഡിസംബര്‍ 8 വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് സംവിധായകനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പങ്കെടുക്കും.

8000 ചതുരശ്ര അടിയില്‍ ഒരുക്കിയിരിക്കുന്ന വിശാലമായ ടെന്റില്‍ വിവിധ ഭാഷകളിലായി വലിയൊരു പുസ്തകശേഖരമാണ് വായനക്കാരെ കാത്തിരിക്കുന്നത്. രാവിലെ 11 മുതല്‍ രാത്രി 11 മണി വരെയാണ് സന്ദര്‍ശന സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+