മലയാളി കർഷകർക്ക് പ്രതീക്ഷ നൽകി വെജ് വില്ലേജ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു.
ദുബായ്: കേരളത്തിലെ ജൈവ കർഷകരുടെ ഉത്പന്നങ്ങൾക്ക് വിപണിയൊരുക്കി വെജ് വില്ലേജ് ദുബായ് കരാമയിൽ പ്രവർത്തനം ആരംഭിച്ചു. ഒരു ലക്ഷത്തിൽ പരം മെംബർമാരുള്ള വയലും വീടും പ്രവർത്തകരാണ് കർഷകർ പൂര്‍ണ്ണമായും വിഷരഹിത രീതിയില്‍ ഉത്പാദിപ്പിക്കുന്ന കാർഷികഉല്‍പന്നങ്ങളുടെ വിതരണത്തിന് വേണ്ടിയുള്ള വിപണനഷോറും ഒരുക്കിയത്. കഴിഞ്ഞ ദിവസം ഹിസ് ഹൈനസ് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ ഖാസിമി വെജ് വിലേജ് ഉൽഘാടനം ചെയ്തു .
കരാമയിലെ ആരാമം റസ്റ്റോറന്റിന് അടുത്താണ് വയലും വീടും ഓർഗാനിക് ഷോപ്പ് തുറന്നിരിക്കുന്നത്. കേരളത്തിലെമ്പാടുമുള്ള കർഷകർ ജൈവരീതിയിൽ നട്ട് വളർത്തുന്ന നാട്ടുഉല്‍പന്നങ്ങള്‍ നേരിട്ട് ഗൾഫിലെത്തിച്ച് കർഷകന് മെച്ചപ്പെട്ട ആദായം ലഭ്യമാക്കുക, പ്രവാസികൾക്കിടയിൽ മായം കലരാത്ത ജൈവ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗങ്ങൾ കൂടുതൽ പോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വയലും വീടും പ്രവര്‍ത്തകര്‍ വെജ് വില്ലേജ് ദുബായിൽ തുറന്നത്. ഇതിന്‍റെ ഭാഗമായുള്ള ആദ്യത്തെ വിപണന ഷോറൂമാണ് കരാമയില്‍ തുറന്നിരിക്കുന്നത്.

ആരോഗ്യപരമായ ജീവിതത്തിന് വിഷരഹിത ഭക്ഷ്യവസ്തുക്കളുടെ ഉപയോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണങ്ങള്‍ നടത്തിയും, ജൈവകൃഷിയേയും കർഷകരെയും പോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ട് ഈ രംഗത്ത് ഏറെ സജീവമാണ് വയലും വീടും പ്രവര്‍ത്തകര്‍. തവിട്ടുള്ള ജൈവഅരി, ഞവരഅരി, കുറുവഅരി, മുളയരി, പച്ചരി, വറുത്തഅരിപ്പൊടി, വയനാടൻ കാട്ട് തേന്‍, ഗോതമ്ബ്, പയര്‍, പരിപ്പ്, കടല,നാടന്‍വെള്ളിച്ചണ തുടങ്ങിയ 50ല്‍ പരം ഭക്ഷ്യവസ്തുക്കളാണ് വെജ് വില്ലേജില്‍ ഒരിക്കിയിരിക്കുന്നത്.
മാത്രവുമല്ല ആട്ട് കല്ല്, ചിരട്ട കൈയിൽ, കളിമൺ, ഓട്ട് പാത്രങ്ങളുടെയല്ലാം വലിയ നിരതന്നെ ഇവിടെയുണ്ട്.ഒട്ടും രാസവളങ്ങളോ, രാസകീടനാശിനിയോ ചേരാത്ത തികച്ചും ജൈവരീതിയിൽ കൃഷി ചെയ്ത ഭക്ഷ്യവസ്തുക്കളുടെയും, പ്രകൃതിക്കിണങ്ങുന്നതും, ആരോഗ്യസംരക്ഷണതിനും വേണ്ടിയുള്ള പാത്രങ്ങളുടെയും വൈവിധ്യമാർന്നമാർന്ന ശേഖരങ്ങൾ വെജ് വില്ലേജിനെ വിത്യസ്തമാകുന്നു. ഷോറൂമിലെ ആദ്യ വിൽപ്പന റിയാസ് കിൽട്ടൻ ത്വൽഹത്ത് ഫോറിംഗ് ഗ്രുപ്പിന് നൽകി കൊണ്ട് നിർവഹിച്ചു.












Click it and Unblock the Notifications