കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ഖത്തര്‍ സ്റ്റാര്‍ട്ടപ്പ് ബ്രിഡ്ജ് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, വെങ്കയ്യ നായിഡു ഖത്തറിലേക്ക്

Google Oneindia Malayalam News

ദില്ലി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഖത്തര്‍ സന്ദര്‍ശത്തിനൊരുങ്ങുന്നു. ഇന്ത്യ-ഖത്തര്‍ സ്റ്റാര്‍ട്ടപ്പ് ബ്രിഡ്ജ് ഉപരാഷ്ട്രപതി ഉദ്ഘടനം ചെയ്യും. ഇത് ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന സന്തുലിതാവസ്ഥയാണ്. ഇന്ത്യയുടെ സൗദി അറേബ്യന്‍ അംബാസിഡര്‍ ഡോ ഔസേഫ് സയ്യിദ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒന്‍പത് ദിന സന്ദര്‍ശനമാണ് ഉപരാഷ്ട്രപതി നടത്തുന്നത്. ഗബോണ്‍, സെനഗല്‍, ഖത്തര്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനത്തിന്റെ ഭാഗമായി നായിഡു എത്തുക. മെയ് 30നാണ് സന്ദര്‍ശനം ആരംഭിക്കുന്നത്. ഖത്തറില്‍ ജൂണ്‍ നാല് മുതല്‍ ഏഴ് വരെ അദ്ദേഹമുണ്ടാകും. നിരവധി പരിപാടികളും അദ്ദേഹത്തിനായി ഖത്തറില്‍ ഒരുങ്ങുന്നുണ്ട്.

'ബ്ലെസ്ലി എല്ലാ പെണ്ണുങ്ങളുടെയും പിന്നാലെ പോകും' ഞാനും വീണു, ടോക്‌സിക് കാമുകിയുടെ വെളിപ്പെടുത്തല്‍'ബ്ലെസ്ലി എല്ലാ പെണ്ണുങ്ങളുടെയും പിന്നാലെ പോകും' ഞാനും വീണു, ടോക്‌സിക് കാമുകിയുടെ വെളിപ്പെടുത്തല്‍

1

ഖത്തര്‍ ഫൗണ്ടേഷനും ഉപരാഷ്ട്രപതി സന്ദര്‍ശിക്കുന്നുണ്ട്. ഷെയ്ഖ് മൂസ ബിന്‍ നാസറിന്റെ നേതൃത്വത്തിലുള്ളതാണ് എന്‍ജിഒയാണ് ഖത്തര്‍ ഫൗണ്ടേഷന്‍. ഇന്ത്യ-ഖത്തര്‍ സ്റ്റാര്‍ട്ട് ബ്രിഡ്ജിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് അദ്ദേഹം ഖത്തര്‍ ഫൗണ്ടേഷന്‍ സന്ദര്‍ശിക്കുക. ഇത് ജൂണ്‍ ആറിനായിരിക്കും. ശാസ്ത്രം, ആരോഗ്യ, സാംസ്‌കാരിക വികസനം എന്നിവയാണ് ഖത്തര്‍ ഫൗണ്ടേഷന്‍ പ്രോത്സാഹിപ്പിക്കുന്നത്. നിരവധി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടങ്ങിയ എജുക്കേഷന്‍ സിറ്റി തന്നെ ഖത്തര്‍ ഫൗണ്ടേഷനുണ്ട്. ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റി, ക്യാമ്പസസ് ഓഫ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റീസ്, ഖത്തര്‍ നാഷണല്‍ ലൈബ്രറി, ഖത്തര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്ക് അടക്കം ഇതിന്റെ ഭാഗമാണ്.

ഖത്തറിലെ ദേശീയ മ്യൂസിയവും വെങ്കയ്യ നായിഡു സന്ദര്‍ശിക്കും. ഖത്തര്‍ ഇന്ത്യയുടെ വളരെ അടുത്ത സുഹൃദ് രാജ്യമാണ്. ഗള്‍ഫ് മേഖലയിലെ മികച്ച അയല്‍ക്കാരാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആധുനിക ബന്ധം പരസ്പര കൈമാറ്റങ്ങളുടേത് കൂടിയാണ്. ഊര്‍ജ സഹകരണം, ഇന്ത്യന്‍ സമൂഹം, വ്യാപാരം, നിക്ഷേപം, പ്രതിരോധവും സുരക്ഷയും എന്നിവയില്‍ കേന്ദ്രീകരിച്ചാണെന്ന് ഔസേഫ് സയ്യിദ് പറഞ്ഞു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധത്തിന്റെ 50ാം വാര്‍ഷിക വേളയിലാണ് ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം. ഈ ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ ഈ സന്ദര്‍ശനം സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പ്രതിനിധി തലത്തിലുള്ള ചര്‍ച്ചകളും സന്ദര്‍ശനത്തില്‍ ഉപരാഷ്ട്രപതി നടത്തുന്നുണ്ട്. ഖത്തറിന്റെ ഉപനേതാവ് ആമിര്‍, ഷെയ്ഖ് അബ്ദുള്ള ബിന്‍ ഹമാദ് അല്‍ താനിയുമായിട്ടാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ഉഭയകക്ഷി സഹകരണത്തെ കുറിച്ചാണ് ചര്‍ച്ചകളുണ്ടാവും. ഖത്തറിലെ വ്യവസായ പ്രമുഖരെയും ഉപരാഷ്ട്രപതി കാണും. ഖത്തറില്‍ ഏഴര ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പല മേഖലയിലും വലിയ തോതില്‍ വളര്‍ച്ചയുണ്ടാക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഉഭയകക്ഷി വ്യാപാര കരാര്‍ 2021-22ല്‍ 15 മില്യണാണ്. ഖത്തര്‍ വിധി ഇന്ത്യന്‍ കമ്പനികള്‍ രണ്ട് ബില്യണിന്റെ നിക്ഷേപങ്ങളും നടത്തിയിട്ടുണ്ട്.

'സിനിമാക്കാരുടെ കേസില്‍ പോലീസിന് തിടുക്കം, വിജയ് ബാബുവിനെ സിനിമാക്കാര്‍ കുടുക്കി''സിനിമാക്കാരുടെ കേസില്‍ പോലീസിന് തിടുക്കം, വിജയ് ബാബുവിനെ സിനിമാക്കാര്‍ കുടുക്കി'

English summary
vice president venkaiah naidu expected to launch india qatar startup bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X