Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി:പ്രിയപ്പെട്ട ഹോട്ടല്‍ കുത്തി തുറന്ന് യുവാവിന്‍റെ മോഷണം, കാണൂ

റിയാദ്: തന്റെ പ്രിയപ്പെട്ട റസ്റ്റോറന്റ് കുത്തിത്തുറന്ന് സൗദി യുവാവിന്റെ മോഷണം . റസ്‌റ്റോറന്റിലെ നിത്യ സന്ദര്‍ശകനായ യുവാവാണ് മോഷണം നടത്തിയത്. കൊതി മൂത്ത് ഇഷ്ടവിഭവം കഴിയ്ക്കാനല്ല ഇയാള്‍ റസ്‌റ്റോറന്റ് തുറന്നത്, പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിയ്ക്കാനായിരുന്നു . രണ്ട് മിനിട്ട് കൊണ്ട് അഞ്ഞൂറ് സൗദി റിയാലാണ് ഇയാള്‍ കവര്‍ന്നത് .

ഹോട്ടലിലെ സുരക്ഷ ക്യാമറയിലാണ് മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത് . ദിഷ്ദാഷയും തലപ്പാവും അണിഞ്ഞ യുവാവ് ഹോട്ടലിനകത്ത് പ്രവേശിച്ച് രണ്ട് മിനിട്ടിനുള്ളില്‍ തന്നെ പണം കവര്‍ന്ന് മറഞ്ഞു . ഇയാളുടെ മുഖം സുരക്ഷ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട് . ഡിസംബര്‍ ഒന്‍പതിനാണ് സംഭവം . എന്നാല്‍ ഇയാള്‍ അറസ്റ്റിലായോ എന്ന കാര്യം വ്യക്തമല്ല.

രാത്രി 12.44 ഓടെയാണ് മോഷ്ടാവ് റസ്‌റ്റോറന്റില്‍ എത്തിയത്. മിനിട്ടുകള്‍ക്കുള്ളില്‍ മോഷണം നടത്തി തിരികെ പോയി. മോഷ്ടാവ് പ്രൊഫഷണല്‍ ആണെന്നാണ് ഹോട്ടല്‍ ഉടമ പറയുന്നത്. ഇയാള്‍ ഹോട്ടലില്‍ സ്ഥിരമായി വരാറുണ്ടെന്നും ദൃശ്യങ്ങള്‍ പൊലീസ് നല്‍കിയെന്നും ഹോട്ടല്‍ ഉടമ പറയുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+