രണ്ട് കാലുകള്‍ മാത്രമുള്ള ആട്ടിന്‍കുട്ടി; യുട്യൂബില്‍ വൈറലായ വീഡിയോ കാണൂ...
ഇസ്താംബുള്‍: രണ്ട് കാലുള്ള ആട്ടിന്‍ കുട്ടിയെ കണ്ടിട്ടുണ്ടോ? തുര്‍ക്കിയിലെ ഇസ്താംബുളിലാണ് രണ്ട് കാല്‍ മാത്രമുള്ള ആട്ടിന്‍കുട്ടി ഉണ്ടായത്.
ചെമിരിയാടുകളെ വളര്‍ത്തുന്ന ഫാമിലാണ് ആയിരം നാല്‍കാലികള്‍ക്കിടയില്‍ രണ്ട് കാലുകള്‍ മാത്രമുള്ള ആട്ടിന്‍കുട്ടിയുണ്ടായത്. രണ്ട് കാലുകള്‍ കുറവാണെങ്കിലും ശാരീരവൈകല്യങ്ങള്‍ ഒന്നും തന്നെ കാഴ്ചയില്‍ പ്രകടമല്ല.

ശരീരത്തിന്റെ ഭാരം കുറവായതിനാല്‍ രണ്ട് കാലുകള്‍ കൊണ്ട് ഓടി നടക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. എന്നാല്‍ വളര്‍ച്ച എത്തി കഴിയുമ്പോഴാകും ശരീരത്തിന്റെ ഭാരം മുന്‍കാലുകള്‍ കൊണ്ട് താങ്ങാന്‍ കഴിയാതെ വരുന്നത് എന്ന് ഫാം ഉടമ പറയുന്നു.
യുട്യൂബില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ആട്ടിന്‍കുട്ടിയുടെ വീഡിയോ കാണൂ..












Click it and Unblock the Notifications