കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ വച്ച് പഴ്സ് നഷ്ടമായാല്‍ എന്ത് സംഭവിയ്ക്കും?ഈ വീഡിയോ കാണൂ

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ജീവിതത്തില്‍ എപ്പോഴെങ്കിലും പഴ്‌സ് നഷ്ടപ്പെട്ടവരാകും നമ്മളില്‍ പലരും. പണവും വിലപ്പെട്ട രേഖകളും എടിഎം കാര്‍ഡുകളും ഒക്കെയാകും ഇത്തരത്തില്‍ നഷ്ടപ്പെടുന്ന പഴ്‌സിനുള്ളില്‍ ഉണ്ടാവുക. നഷ്ടപ്പെടുന്നവ തിരിച്ച് കിട്ടുക അപൂര്‍വ്വമാണ്. എന്നാല്‍ ദുബായില്‍ ഇതല്ല അവസ്ഥ. ദുബായില്‍ വച്ച് പഴ്‌സ് നഷ്ടമായാലും അത് തിരികെ ലഭിയ്ക്കുമെന്ന പ്രതീക്ഷ നല്‍കുന്ന ഒരു വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു.

ലൈവ് ലീക്ക് പുറത്ത് വിട്ട് വീഡിയോയിലാണ് ദുബായിക്കാരുടെ സത്യസന്ധത വ്യക്തമാകുന്നത്. തിരക്കേറിയ സ്ഥലങ്ങളില്‍ അവതാരകന്‍ തന്റെ പഴ്‌സ് ഉപേക്ഷിയ്ക്കുന്നു. കാണുന്നവര്‍ക്ക് പഴ്‌സ് കളഞ്ഞ് പോയതാണെന്നേ തോന്നു. എന്നാല്‍ പഴ്‌സ് ഉപേക്ഷിയ്ക്കുന്നതിന് തൊട്ടുപിന്നാലെ അത് കാണുന്നവര്‍ അവതാരക് പഴ്‌സ് കൈമാറുന്നതാണ് വീഡിയോ.സ്വദേശികളും വിദേശികളും സാധാരണക്കാരായ തൊഴിലാലികള്‍ വരെയും അവതാരകന്‍റെ 'കളഞ്ഞ് പോയ പഴ്സ്' തിരികെ ഏല്‍പ്പിയ്ക്കുന്നുണ്ട്.

Wallet

ഇത്തരത്തില്‍ 45 തവണയോളമാണ് അവതാരകന്‍ പഴസ് നിലത്തിട്ടത്. എന്നാല്‍ അത് കാണുന്നവര്‍ പഴ്‌സ് നഷ്ടമായെന്ന് കരുതി അവതാരകന് അപ്പോള്‍ തന്നെ പഴ്‌സ് തിരികെ നല്‍കുന്നു, ചിലര്‍ 'നിങ്ങളുടെ പഴ്‌സ് നിലത്ത് കിടക്കുന്നുവെന്ന്' പറയുന്നു. ആരും തന്നെ പഴസ് കൈക്കലാക്കാന്‍ ശ്രമിച്ചില്ലെന്നാണ് വീഡിയോയില്‍ പറയുന്നത്.

English summary
A video posted on YouTube shows just how honest residents of the emirate of Dubai are.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X