Get Updates
Get notified of breaking news, exclusive insights, and must-see stories!

പെറ്റ് ഷോപ്പില്‍ നിന്നും പൂച്ചയെ മോഷ്ടിയ്ക്കുന്ന സൗദി യുവതി, വീഡിയോ വൈറലാവുന്നു

റിയാദ്: മോഷണം ഒരു കലയാണെന്ന് ചില സിനിമകളില്‍ നാം കേട്ടിട്ടുണ്ട്. സൗദിയില്‍ രണ്ട് അറബ് സ്ത്രീകള്‍ നടത്തുന്ന മോഷണം കണ്ടാല്‍ മോഷണം, കലയല്ല മാജിക്കാണെന്ന് കൂടി പറയേണ്ടി വരും. ഒരു പെറ്റ് ഷോപ്പില്‍ എത്തിയ സ്ത്രീകളിലൊരാള്‍ അവിടെ നിന്നും പൂച്ചയെ മോഷ്ടിയ്ക്കുന്ന ദൃശ്യങ്ങളാണ് യൂ ട്യൂബിലൂടെ പ്രചരിയ്ക്കുന്നത്.

സൗദിയിലെ ഖമീസിലാണ് പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീകള്‍ മോഷണം നടത്തുന്നത്. രണ്ട് സ്ത്രീകള്‍ ഒരുമിച്ചാണ് പെറ്റ് ഷോപ്പില്‍ എത്തുന്നത്. കൂട്ടത്തില്‍ ഒരു സ്ത്രീ ഒരു പൂച്ചയെ എടുക്കുകയും അതിനെ തലോടുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Crime

ഞൊടിയിടയില്‍ സ്ത്രീ പൂച്ചയെ തന്റെ പര്‍ദ്ദയ്ക്കുള്ളില്‍ ഒളിപ്പിയ്ക്കുകയായിരുന്നു. ഈ സമയം ഒപ്പമുണ്ടായിരുന്ന സ്ത്രീ മോഷണം നടത്തിയ യുവതിയുടെ അടുത്തേയ്ക്ക് എത്തുകയും ഇരുവരും ഒന്നിച്ച് വളരെ വേഗത്തില്‍ പുറത്തേയ്ക്ക് പോവുകയുമാണ്. കടയില്‍ സ്ഥാപിച്ച സുരക്ഷ ക്യാമറയിലാണ് സ്ത്രീകള്‍ മോഷണം നടത്തുന്നതിന്റെ ദൃശ്യം പതിഞ്ഞത്. സൗദിയില്‍ മോഷണം ഉള്‍പ്പടെയുള്ളവയ്ക്ക് കടുത്ത ശിക്ഷയാണ് നല്‍കുന്നത്. എന്നാല്‍ മുഖം മറച്ചിരുന്നതിനാല്‍ സ്ത്രീകളുടെ മുഖം ക്യാമറയില്‍ പെട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+