കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയമന്ത്രയുമായി സിംസ് ബഹറിന്‍

ഡിസംബര്‍ 7, 8 തിയ്യതികളില്‍ നടക്കുന്ന വിജയമന്ത്രയുടെ പ്രാരംഭ സെഷനില്‍ 14വയസ്സിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പങ്കെടുക്കാവുന്നത്.

Google Oneindia Malayalam News

ബഹറിന്‍: വിദ്യാര്‍ത്ഥികളുടെ മാനസികമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിനും, പരീക്ഷകളെ വിജയകരമായി അഭിമുഖീകരിക്കുന്നതിനും പ്രാപ്തരാക്കുന്നതിനുമായി 'വിജയമന്ത്ര' എന്ന പേരില്‍ മാനസിക ആരോഗ്യ പരിപാലന പ്രോഗ്രാം സംഘടിപ്പിക്കുന്നു. സീറോ മലബാര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സിംസ് ആരംഭിക്കുന്ന കൗണ്‍സിലിങ്ങ് സെന്ററിന്റെ തുടക്കമായാണ് പ്രസ്തുത പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

കേരളത്തില്‍ അറിയപ്പെടുന്ന മാനസീകാരോഗ്യവിദഗ്ധയായ ഡോ. ട്രീസ പാലക്കലിന്റെ നേതൃത്വത്തിലാണ് വിജമന്ത്ര സംഘടിപ്പിക്കുന്നതെന്ന് സിംസ് പ്രസിഡന്റ് ശ്രീ. ജോസഫ് കെ തോമസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ 16വര്‍ഷത്തിലധികമായി ഡോ. ട്രീസ പാലക്കല്‍ ഈ മേഘലയില്‍ പ്രവര്‍ത്തിക്കുകയാണ്.

drtreesa

ഡിസംബര്‍ 7, 8 തിയ്യതികളില്‍ നടക്കുന്ന വിജയമന്ത്രയുടെ പ്രാരംഭ സെഷനില്‍ 14വയസ്സിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പങ്കെടുക്കാവുന്നത്. കൂടാതെ ഡിസംബര്‍ 9, 10 തിയ്യതികളില്‍ മാതാപിതാക്കള്‍ക്കായി ''കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ പങ്ക്' എന്ന വിഷയത്തില്‍ ഡോ ട്രീസ പാലക്കല്‍ പ്രഭാഷണം നടത്തുകയും കൗണ്‍സിലിങ്ങിനു നേതൃത്വം നല്‍കുകയും ചെയ്യുതാണെന്ന് ജനറല്‍ സെക്രട്ടറി ബിജു ജോസഫ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി സിംസ് ഓഫീസുമായി വൈകീട്ട് 7.00 മണിമുതല്‍ നേരിട്ടു അന്വേഷിക്കുകയോ, 38881785, 39183684, 38085466 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

English summary
'VijayaManthra' programme at Bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X