കര്‍മ്മ ശാസ്ത്ര പഠനം വിശ്വാസികള്‍ക്ക് അനിവാര്യം: വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാര്‍
മനാമ: ഇസ്ലാമിക കര്‍മ ശാസ്ത്ര പഠനത്തിന്റെ അഭാവം കാരണം വിശ്വാസികള്‍ പ്രതിദിനം അനുഷ്ഠിച്ചു വരുന്ന കര്‍മ്മങ്ങള്‍ നിഷ്ഫലമായി പോകുന്ന അവസ്ഥ ഉണ്ടാകാതെ സൂക്ഷിക്കണമെന്നും ഫിഖ്ഹ് (കര്‍മ്മ ശാസ്ത്രം) പഠനം വിശ്വാസികള്‍ക്കെല്ലാവര്‍ക്കും അനിവാര്യമാണെന്നും പ്രമുഖ പണ്ഢിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാംഗവുമായ ശൈഖുനാ വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാര്‍ പ്രസ്താവിച്ചു.
സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി മനാമയില്‍ സംഘടിപ്പിച്ച മുഹറം ദ്വിദിന പഠന ക്യാന്പില്‍ മയ്യിത്ത് പരിപാലനം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഒരു വ്യക്തിക്ക് മരണം ആസന്നമായതു മുതല്‍ ചെയ്തു കൊടുക്കേണ്ട കടമകള്‍ നിരവധിയുണ്ട്. ചെറിയ ഒരു ശ്രദ്ധവെച്ചാല്‍ മനസ്സിലാക്കാവുന്ന ഇത്തരം കാര്യങ്ങള്‍ ഇന്ന് പല വിശ്വാസികള്‍ക്കും അജ്ഞാതമാണ്.

ഒരു വീട്ടില്‍ എപ്പോഴാണ് ഒരു മരണം സംഭവിക്കുക എന്ന് പറയാനാവില്ല. ആര് മരിച്ചാലും മരണ സമയത്തും ശേഷവും മയ്യിത്തിന് ചെയ്ത് കൊടുക്കേണ്ട കാര്യങ്ങള്‍ യഥാവിധി മനസ്സിലാക്കി ചെയ്തില്ലെങ്കില്‍ ആ മരണ വിവരം അറിഞ്ഞവരെല്ലാം ആ കുറ്റത്തില്‍ പങ്കാളികളാകും. കാരണം മയ്യിത്തിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങളെല്ലാം ഫര്‍ള് കിഫായ(പൊതു ബാധ്യത)യാണ്. ആരെങ്കിലും ഒരാള്‍ കര്‍മ്മങ്ങള്‍ ക്രിത്യമായി ചെയ്താല്‍ എല്ലാവരും ബാധ്യതയില്‍ നിന്ന് മുക്തരാകും. അതല്ലെങ്കില്‍ ആ മരണ വിവരം അറിഞ്ഞവരെല്ലാം അതില്‍ കുറ്റകാരാകുമെന്നും ഉസ്താദ് വിശദീകരിച്ചു. തുടര്‍ന്ന് കര്‍മങ്ങളോരോന്നും ഉസ്താദ് വിശദീകരിച്ചു.
മയ്യിത്തിന് വേണ്ടിയുള്ള ജനാസ നമസ്‌കാരത്തിന്റെ ചുരുങ്ങിയ രീതി എല്ലാവരും മനസ്സിലാക്കണം. എനിക്ക് അത് പരിചയമില്ലെന്ന് പറഞ്ഞ് അത്തരം കര്‍മ്മങ്ങളില്‍ നിന്ന് ഒഴിവാകുന്നവര്‍ തന്റെ ശാരീരിക സുഖത്തിനാവശ്യമായ കാര്യങ്ങള്‍ പരിചയമില്ലെങ്കില്‍ പോലും ചെയ്യാന്‍ തയ്യാറാകുന്നില്ലേ എന്നും ഉസ്താദ് ചോദിച്ചു. ഇന്നത്തെ മത പ്രഭാഷണങ്ങളില്‍ പോലും ഫിഖ്ഹ് മസ്അലകള്‍ വിശദീകരിക്കുന്നത് വിരളമാണെന്നും മുന്‍ഗാമികള്‍ ഫിഖ്ഹ് പഠിച്ചിരുന്നതും അവരുടെ കര്‍മങ്ങള്‍ ശരിപ്പെടുത്തിയിരുന്നതും വഅളുകള്‍ കേട്ടായിരുന്നുവെന്നും അദ്ധേഹം പറഞ്ഞു.

ഇന്നത്തെ മത പ്രഭാഷകരെ കുറ്റപ്പെടുത്തുകയല്ലെന്നും കാലിക വിഷയങ്ങളില്‍ സംസാരിക്കാനായി വിഷയം കൊടുക്കുന്ന മഹല്ല് കമ്മറ്റികളാണിക്കാര്യം ശ്രദ്ധിക്കേണ്ടതെന്നും അദ്ധേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ട പഠന ക്യാന്പില്‍ കര്‍മ ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. തുടര്‍ന്ന് സംശയ നിവാരണ സെഷനും നടന്നു. സമസ്ത ബഹ്‌റൈന്‍ കേന്ദ്രഏരിയാ നേതാക്കളും പണ്ഢിതരും ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications