Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ നടന്ന ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോയ്ക്ക് എത്തിയത് ആയിരങ്ങള്‍

മൂന്ന് ദിവസത്തെ പ്രദര്‍ശനത്തില്‍ ആയിരക്കണക്കിന് വിവിധ പ്രോപ്പര്‍ട്ടികള്‍ക്ക് ഓഫറുകളുമായി ഇന്ത്യയിലെ പ്രമുഖ ഡവലപ്പര്‍മാരാണ് എത്തിയിരുന്നത്.

ദുബായ്: വിദേശ ഇന്ത്യക്കാര്‍ക്കായുള്ള ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായതായി സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ബോളിവുഡ് താരം അര്‍ബാസ് ഖാന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ചയാണ് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ മേള ആരംഭിച്ചത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ സെക്കന്‍ഡ് വൈസ് ചെയര്‍മാന്‍ ബുതി സഈദ് അല്‍ ഗന്ധി മുഖ്യാതിഥിയായിരുന്നു.

മൂന്ന് ദിവസത്തെ പ്രദര്‍ശനത്തില്‍ ആയിരക്കണക്കിന് വിവിധ പ്രോപ്പര്‍ട്ടികള്‍ക്ക് ഓഫറുകളുമായി ഇന്ത്യയിലെ പ്രമുഖ ഡവലപ്പര്‍മാരാണ് എത്തിയിരുന്നത്. തങ്ങള്‍ക്കനുയോജ്യമായ ബജറ്റില്‍ നൂറുകണക്കിന് ആഢംബര അപ്പാര്‍ട്‌മെന്റുകളും വില്ലകളും വീടുകളും പ്ലോട്ടുകളും വാണിജ്യാവശ്യങ്ങള്‍ക്കായി റീ ടെയില്‍ പ്രോപ്പര്‍ട്ടികളും തിരഞ്ഞെടുക്കാനായി ആയിരങ്ങളാണ് പ്രദര്‍ശന നഗരിയിലേക്ക് ഒഴുകിയത്.

indianpropertyshowopensathallno2dubaiworldtradecentre

പ്രോപ്പര്‍ട്ടി സംബന്ധമായ നിരവധി സെമിനാറുകളും പരിപാടിയുടെ ഭാഗമായി അരങ്ങേറി. വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഹാള്‍ രണ്ടിലാണ് പ്രദര്‍ശനം. മൂന്ന് ദിവസവും രാവിലെ 11 മുതല്‍ രാത്രി 8 വരെയാണ് സന്ദര്‍ശന സമയം. സൗജന്യ പാര്‍കിംഗ് സൗകര്യവും സംഘാടകര്‍ ഒരുക്കിയിരുന്നു. റിയല്‍ എസ്റ്റേറ്റ് ഷോയുടെ 19ാമത് എഡിഷന്റെ സംഘാടകര്‍ സുമാന്‍സ എക്‌സിബിഷന്‍സാണ്.

യു എ ഇ ഇന്ത്യക്കാര്‍ക്കായി ഒരുക്കിയിട്ടുള്ള പ്രോപ്പര്‍ട്ടി ഷോ വെറുമൊരു റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനം മാത്രമല്ലെന്ന് സുമാന്‍സ എക്‌സിബിഷന്‍സിന്റെ ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ കോര്‍പറേറ്റ് സെയില്‍സ് ആന്‍ഡ് ബ്രാന്‍ഡ് എംഗേജ്‌മെന്റ് ജനറല്‍ മാനേജര്‍ ആര്‍ ശ്രീവിദ്യ പറഞ്ഞു. ഏറ്റവും പുതിയ സംഭവങ്ങളിലേക്ക് ഒരു പുതിയ ബന്ധം സ്ഥാപിക്കാനുള്ള തികഞ്ഞ അവസരവും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സമകാലിക വിവരങ്ങള്‍ മനസിലാക്കുന്നതിനും കൂടി കഴിയുന്നതാണ്.

vipsatthe19theditionofindianpropertyshow

പ്രത്യേകിച്ച് ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നേരിട്ടും അല്ലാതെയും ബാധിച്ച പല പ്രധാന ആഘാതങ്ങള്‍ക്ക് നമ്മള്‍ സാക്ഷികളായി. എന്‍ ആര്‍ ഐകള്‍ക്ക് വേണ്ടി നിര്‍മാതാക്കള്‍ 100 ശതമാനം സുതാര്യനയം സ്വീകരിക്കുന്നത് ശുഭകരമായ സൂചനയാണ്. ഇത് ഇരുപാര്‍ട്ടികള്‍ക്കിടയിലും സംശയങ്ങള്‍ക്കിടമില്ലാത്തവിധം വിശ്വാസ്യത വര്‍ധിപ്പിക്കും. റിയല്‍ എസ്റ്റേറ്റ് റഗുലേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ആക്ട് 2016 (റിറ) നടപ്പിലാക്കിയത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രൊഫഷണലിസവും നിലവാരവും സുതാര്യതയും ഉളവാക്കുന്നു. ഇപ്പോഴുള്ള കറന്‍സി പിന്‍വലിക്കല്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ കൂടുതല്‍ സുതാര്യവും ഉപഭോക്തൃ സൗഹൃദവുമാക്കിയിട്ടുണ്ട്.

ശ്രീവിദ്യ കൂട്ടിച്ചേര്‍ത്തു. കറന്‍സി പിന്‍വലിക്കല്‍കൊണ്ട് ബേങ്കുകളിലുടനീളം സ്വത്തുക്കള്‍ പണമാക്കി മാറ്റുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്, ഇത് വിവിധ ലോണുകളുടെ പലിശനിരക്ക് കുറക്കുകയും റിയല്‍ എസ്റ്റേറ്റ് ആവശ്യകത വര്‍ധിക്കുകയും ഇ എം ഐ കുറക്കുകയും ചെയ്യുമെന്ന് അദാനി റിയാലിറ്റി റസിഡന്‍ഷ്യല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഹെഡ് ധര്‍മേഷ് ഷാ പറഞ്ഞു. ഭവനപലിശ 78 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കറന്‍സി പിന്‍വലിക്കല്‍മൂലമുണ്ടായ അവ്യക്തത മാറ്റിയെടുക്കുന്നത് സംബന്ധിച്ചും കറന്‍സി പിന്‍വലിക്കല്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചുള്ള പ്രത്യേക സെമിനാറുകള്‍ക്കും ഇത്തവണത്തെ പ്രോപ്പര്‍ട്ടി ഷോ വേദിയായി.

വധ്വ ഗ്രൂപ്പ്, ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്, ജെ പി ഇന്‍ഫ്ര, മന്ത്രി ഡവലപ്പര്‍ പ്രൈവറ്റ് ലിമിറ്റഡ്, മഹീന്ദ്ര ലൈഫ് സ്‌പേസസ്, ട്രഡന്‍ഷിയ, ഓസോണ്‍ അര്‍ബന ഇന്‍ഫ്ര ഡവലപ്പേര്‍സ്, അക്രോണ്‍, പിറാമെല്‍ ഡവലപ്പേര്‍സ്, പ്രൈം എക്‌സ്പാറ്റ് ഇന്‍ഫ്ര, സലര്‍ പുരിയ സത്താവ, ഇഷ ഹോംസ്, ശക്തി കണ്‍സ്ട്രക്ഷന്‍സ്, സൗത്ത് ഇന്ത്യ ഷെല്‍ട്ടേര്‍സ്, ശോഭ ഡവലപ്പേര്‍സ്, ശങ്കര്‍ അഡോബ്‌സ്, വാതിക ഗ്രൂപ്പ് ആന്‍ഡ് ശ്രീറാം ഗ്രൂപ്പ് തുടങ്ങി നിരവധി പ്രമുഖ പ്രദര്‍ശകരുമായാണ് ഇത്തവണത്തെ മേള അരങ്ങേറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+