Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഷെയ്ഖ് തന്നെയാണോ ഇത്': സുരക്ഷാ ബഹളങ്ങളില്ലാതെ ഷെയ്ഖ് മുഹമ്മദ് ജാപ്പനീസ് റസ്റ്റോറന്റില്‍

ദുബായ് : കഴിഞ്ഞ ദിവസം അറ്റലാന്റിസ് ദി പാമിലെ നോബു റെസ്‌റ്റോറന്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ അവിടെ എത്തിയ അതിഥിയെ കണ്ട് ഞെട്ടി. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ അതിഥിയെ കണ്ട് ഭക്ഷണം കഴിക്കാനെത്തിയവര്‍ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഓണാക്കി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമായിരുന്നു ആ അതിഥി. യാതൊരുവിധ സുരക്ഷ സന്നാഹങ്ങളുമില്ലാതെയാണ് അദ്ദേഹത്തിന്റെ വരവ്.

ദുബായിയിലെ പ്രമുഖ ജാപ്പനീസ് റസ്റ്റോറന്റായ നോബുവില്‍ എത്തിയ അദ്ദേഹം അവിടെയുള്ള ഒരു സീറ്റില്‍ ഇരിപ്പും ഉറപ്പിച്ചു. ഷെയ്ഖ് മുഹമ്മദിന്റെ വരവ് നോബു അവരുടെ സോഷ്യല്‍ മീഡിയ പേജിലും ആഘോഷമാക്കി. ഈ വീഡിയോ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വിനോദ സഞ്ചാരികളുടെയും സെലിബ്രിറ്റികളുടെയും ഇഷ്ട ജാപ്പനീസ് റസ്റ്റോറന്റുകളില്‍ ഒന്നാണ് നോബു.

Sheikh Mohammed

ഇതാദ്യമായല്ല അദ്ദേഹം നോബുവില്‍ എത്തുന്നത്. 2017ലും അദ്ദേഹം ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടുത്തെ ഡിന്നര്‍ അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ്. ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോബുവില്‍ ആതിഥേയത്വം വഹിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് റെസ്റ്റോറന്റ് ടീം അവരുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

അതേസമയം, യു എ ഇയുടെ കരുത്തുറ്റ ഭരണാധികാരികളില്‍ ഒരാളാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അദ്ദേഹം ദുബായ് ഭരണാധികാരിയായി ചുമതലയേറ്റിട്ട് 17 വര്‍ഷം പിന്നിടുന്നു. മുന്‍ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്യാണത്തെ തുടര്‍ന്ന് 2006 ജനുവരി 4നാണ് ഷെയ്ഖ് മുഹമ്മദ് ദുബായിയുടെ അധികാരം ഏറ്റെടുക്കുന്നത്. ഇതോടൊപ്പം യു എ ഇ വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി പദവും അദ്ദേഹം അലങ്കരിച്ചുവരുന്നു.

അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങളെ കുറിച്ച് പറയുമ്പോള്‍ ഒരുപാടുണ്ട്. നിര്‍മിത ബുദ്ധി, ഡിജിറ്റല്‍ രംഗം, ബഹിരാകാശം, ആണവോര്‍ജം എന്നിങ്ങനെ എല്ലാ മേഖലകളിലേക്കും എത്തിപ്പിടിക്കാന്‍ അദ്ദേഹത്തിന്റെ പ്രയത്‌നം വളരെ വലുതായിരുന്നു. കൊവിഡ് മഹാമാരിക്കിടെ ലോകോത്തര മഹാമേളയായ ദുബായ് എക്‌സ്‌പൊ 2020 നടത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+