മഞ്ഞു ലോകത്തെ കാഴ്ച ഇനി മരുഭൂമി നാട്ടിലും; ലോകത്തെ ഏറ്റവും വലിയ സ്നോ പാര്‍ക്ക് അബുദാബിയിൽ
അബുദാബി: മഞ്ഞു ലോകത്തെ കാഴ്ച ഇനി മരുഭൂമി നാട്ടിലും ആസ്വദിക്കാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്നോ പാര്‍ക്ക് ജൂണ്‍ എട്ടിന് അബുദാബി റീം മാളില്‍ തുറക്കും. മഞ്ഞു പെയിതിറങ്ങുന്ന പര്‍വ്വതങ്ങളും താഴ്വരകളുമാണ് ഈ പാര്‍ക്കിലെ ഏറ്റവും വലിയ പ്രത്യേകത. പുതിയ പാര്‍ക്ക് കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കുട്ടികള്‍ക്ക് ആസ്വദിക്കാവുന്ന വിധത്തിലാണ് പാര്‍ത്ത് ക്രമീകരിച്ചിരിക്കുന്നത്.
കുട്ടികള്‍ ഐസ് പാര്‍ത്തില്‍ കളിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് ബ്ലിസ്റ്റാര്‍ഡ് ബസാറില്‍ ഷോപ്പിംഗ് നടത്താവുന്നതാണ്. താല്‍പര്യമില്ലാത്തവര്‍ക്ക് മലയുടെ താഴ്വാരത്ത് വിശേഷങ്ങള്‍ പറഞ്ഞിരിക്കാം. അല്‍ ഫര്‍വനിയ പ്രോപ്പര്‍ട്ടി ഡവലപ്പേഴ്‌സ് മാജിദ് അല്‍ഫുത്തൂം ഫര്‍വാനിയ പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്‌സ്, മജീദ് അല്‍ ഫുത്തൈം വെഞ്ചേഴ്‌സ്, തിങ്ക് വെല്‍ എന്നിവ ചേര്‍ന്നാണ് ഈ ഹിമ വിസ്മയ ലോകം ഒരുക്കിയിരിക്കുന്നത്.

120 കോടി ഡോളറാണ് ഇതിന് വേണ്ടി ചെലവഴിച്ചത്. 1.25 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സജ്ജമാക്കുന്ന ഹിമ ഉദ്യാനത്തില്‍ 13 റൈഡുകളാണുള്ളത്. വിവിധ സോണുകളാക്കി തിരിച്ചാണ് നിര്‍മ്മാണം. കൗതുകങ്ങളുറഞ്ഞ ശില്‍പങ്ങളും ലോകാത്ഭുതങ്ങളും പാര്‍ക്കില്‍ കാണാം. റീം മാളിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഈ സ്‌നോ പാര്‍ക്ക്.












Click it and Unblock the Notifications