ശ്ശേ....ഇതിനാണോ ദുബായില്‍ പോണത്?
ദുബായ്: ദുബായ് അല്ലേ എന്ത് തോന്ന്യാസവും ആകാം എന്നൊരു വിചാരമുണ്ട് ഇവിടെ എത്തുന്ന പലര്‍ക്കും. യുഎഇയിലെ എമിറേറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇസ്ലാം രാഷ്ട്രമായ സൗദിയിലെ നിയമങ്ങള്‍ വളരെ കര്‍ശനമാണ്. നിയമത്തില്‍ വലയുന്ന സൗദി ന്യൂജനറേഷനും അല്ലാത്തവരും ഇടയ്ക്ക് ദുബായിലും മറ്റ് എമിറേറ്റുകളിലും സന്ദര്‍ശനം നടത്തും. ഇത്തരത്തില്‍ എത്തുന്ന സൗദി സന്ദര്‍ശകര്‍ ചെയ്യുന്ന 'വികൃതി'ത്തരങ്ങള്‍ ചെറുതല്ല.
സ്വന്തം നാട്ടില്‍ അന്യ പെണ്ണിനെ തൊട്ടാലുള്ള അവസ്ഥ ഇവര്‍ക്ക് നന്നായി അറിയാം. ദുബായില്‍ എത്തിയാല്‍ പിന്നെ ഇക്കൂട്ടര്‍ക്ക് മര്യാദ അല്‍പ്പം കുറയും. ഈ പറയുന്നത് എല്ലാവരുടേയും കാര്യമല്ല കേട്ടോ. കഴിഞ്ഞ ദിവസം സൗദിക്കാരനായ ഒരു യുവാവിനെ ദുബായ് കോടതി ശിക്ഷിച്ചു. ശിഷ കഫേയിലെ ജീവനക്കാരിയെ കടന്നു പിടിച്ചതിനാണ് ശിക്ഷ. മൂന്ന് മാmത്തെ തടവ് ശിക്ഷയാണ്.

ഷെയ്ഖ് സെയ്ദ് റോഡിലെ കഫേയിലെ ജീവനക്കാരിയാണ് അപമാനത്തിന് ഇരയായത്. ഫിലിപ്പീന്‍ സ്വദേശിയായ സ്ത്രീ യുവാവില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഓര്‍ഡര്‍ സ്വീകരിയ്ക്കുകയായിരുന്നു. ഇതിനിടയില്‍ 36കാരനായ യുവാവ് സ്ത്രീയുടെ വയറില്‍ തോണ്ടി.
സ്ത്രീ ഒച്ച വച്ചതോടെ..ഇതൊക്കെ ഇത്ര കാര്യമാക്കാനുണ്ടോ എന്നായി യുവാവ്. എന്നാല്‍ യുവാവിന്റെ അടുത്ത പരാക്രമം എല്‍പ്പം കടന്നുപോയി. സ്ത്രീയുടെ സ്വകാര്യ ഭാഗത്ത് ഇയാള്‍ കടന്നു പിടിച്ചു. എന്നിട്ടോ സുഹൃത്തുക്കള്‍ക്കൊപ്പം കഫേയിലിരുന്ന് ആര്‍ത്ത് ചിരിയ്ക്കാനും തുടങ്ങി. ജീവനക്കാര്‍ പൊലീസിനെ വിവരമറിയക്കുകയും യുവാവിനെ പിടികൂടുകയുമായിരുന്നു.












Click it and Unblock the Notifications