ആയിരങ്ങൾക്ക് അത്താണിയായി ദുബായിലെ ഒരുപറ്റം വളണ്ടിയർമാർ
ദുബായ്: കഴിഞ്ഞ നാലു വർഷമായി ദേര ഹോർലാൻസ് ഇഫ്ത്താർ ടെന്റിൽ കർമനിരതരാണ് ദേര അൽമനാർ ഇസ്‌ലാമിക് സെന്ററിലെ വളണ്ടിയർമാർ. കച്ചവടക്കാർ, മാനേജർമാർ, എൻജിനിയർമാർ, ലേബേഴ്‌സ് തുടങ്ങി സമൂഹത്തിലെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരാണ് ഓരോരുത്തരും.
എല്ലാവരും ടെന്റിൽ എത്തി വളണ്ടിയർ ബാഡ്ജും ഡ്രസ്സും അണിയുന്നതോടുകൂടി ഒരേമെയ്യും മനസുമായി മാറുന്നു എന്നതാണ് ഇവരെ വിത്യസ്തരാക്കുന്നത്. വെള്ളം, ജ്യൂസ്, പഴവർഗങ്ങൾ, ബിരിയാണി തുടങ്ങി 1400 പേർക്കുള്ള ഇഫ്ത്താർ വിഭവങ്ങളാണ് ഓരോ ദിവസവും ദുബായിയിൽ ഒരുക്കിയിട്ടുള്ള ഇഫ്താർ ടെന്റിൽ ഇവർ വിളമ്പുന്നത്.

വിവിധ രാജ്യക്കാരും ഭാഷക്കാരും ഒരേസുപ്രയിൽ ഇരുന്നു നോമ്പ് തുറക്കുന്നു. ഇഫ്‌താറിന് മുമ്പ് മലയാളം,തമിൾ, ഉറുദു എന്നീ ഭാഷകളിൽ ഇസ്‌ലാമിക പ്രഭാഷണവും നടത്തുന്നുണ്ട്. ഇഫ്‌താറിന് ശേഷം നമസ്‌കാരത്തിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിമുഹമ്മദ് എ.ടി.പി വളണ്ടിയർ ക്യാപ്റ്റനും, കോർഡിനേറ്റർമാരായ അബൂബക്കർ അൽഷാബ്, റംസാൻ ഷാഫി, മുഹമ്മദ് മീരാൻ മൊഹിയുദ്ദിൻ എന്നിവർ അടങ്ങുന്ന നൂറ് വളണ്ടിയർമാരാണ് ടീമിൽ ഉള്ളത്.

ഓരോ ദിവസവും റൊട്ടേഷനിൽ വിതരണം മുതൽ ക്‌ളീനിംഗ് വരെയുള്ള ജോലി പ്രൂർത്തിയാക്കിയാണ് ഓരോ വളണ്ടിയറും മടങ്ങുന്നത്. ദുബൈ മതകാര്യ വകുപ്പിന്റെ സഹകണത്തോടുകൂടിയാണ് ഇഫ്ത്താർ ടെന്റ് നടത്തുന്നത്. റമദാനിലെ പുണ്യദിനങ്ങളിൽ സേവനം ചെയ്യാൻ അവസരം കിട്ടിയതിൽ സന്ദുഷ്ടരാണ് ഓരോ വളണ്ടിയറും, മാത്രമല്ല അടുത്ത റമദാനിലും ഈ അവസരം കിട്ടണമെന്ന പ്രാർത്ഥനയിലുമാണവർ.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications