Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങാടി പിഒ സംഗമം 2016 വിടി ബല്‍റാം എംല്‍എ ഉദ്ഘാടനം ചെയ്തു

പ്രവാസ ഭാരതീയ പുരസ്‌കാര ജേതാവ് അഷ്രഫ് താമരശ്ശേരിയും തന്റെ സേവന അനുഭവങ്ങള്‍ വിശദീകരിച്ച് സംസാരിച്ചു.

ദുബായ്: പാലക്കാട് ജില്ലയിലെ പടിഞ്ഞാറങ്ങാടിക്കാരുടെ കൂട്ടായ്മയായ അങ്ങാടി പി.ഒയുടെ വാര്‍ഷിക ആഘോഷം അജ്മാനില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ അരങ്ങേറി. 400ഓളം വരുന്ന പടിഞ്ഞാറങ്ങാടിയില്‍ നിന്നുള്ള പ്രവാസികള്‍ പങ്കെടുത്ത പരിപാടി തൃത്താല എം.ല്‍.എ അഡ്വ. വി ടി ബല്‍റാം ഉദ്ഘാടനം ചെയ്തു. അങ്ങാടി പി.ഒ. പ്രസിഡണ്ട് ആരിഫ് ഒറവില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യുവ തിരക്കഥാ കൃത്തും നാടക രചയിതാവും ആയ ഹേമന്ത് പടിഞ്ഞാറങ്ങാടി, സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

പ്രവാസ ഭാരതീയ പുരസ്‌കാര ജേതാവ് അഷ്രഫ് താമരശ്ശേരിയും തന്റെ സേവന അനുഭവങ്ങള്‍ വിശദീകരിച്ച് സംസാരിച്ചു. ചടങ്ങില്‍ ബിസിനസ്സ് രംഗത്തെ മികവിനുള്ള അവാര്‍ഡുകള്‍ അല്‍ തമാം ഫുഡ്സ്റ്റഫ് ചെയര്‍മാന്മാരായ ഇസ്മായില്‍ കോമത്ത്, സൈനുദ്ധീന്‍ കെ വി, മാക്‌സ് പ്ലസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അഡ്വ. അഹമ്മദ് ബഷീര്‍ എന്നിവര്‍ക്ക് വി ടി ബല്‍റാം വിതരണം ചെയ്തു.

vt-balram

പരിപാടിയുടെ ഭാഗമായി നടന്ന നോര്‍ക്ക രജിസ്‌ട്രേഷനിലും മെഡിക്കല്‍ ക്യാമ്പിലും നിരവധി പേര്‍ പങ്കെടുത്തു. പടിഞാറങ്ങാടിയില്‍ നിന്നുള്ള സീനിയര്‍ പ്രവാസികളെ ആദരിക്കല്‍, ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സര വിജയികള്‍ക്കുള്ള ട്രോഫി വിതരണം, കുട്ടികളുടെ കലാമത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പരിപാടിയില്‍ അരങ്ങേറി. പ്രശസ്ഥ ഗായക സംഘത്തിന്റെ ഗാനമേളയോട് കൂടിയാണ് പരിപാടി സമാപിച്ചത്.

മുതിര്‍ന്ന പ്രവാസി പടിഞ്ഞാറങ്ങാടി നിവാസി മുസ്തഫ വിവി യെ ചടങ്ങില്‍ ആദരിച്ചു. ഷഹീം ചാണയിലകത്തു, മുസ്തഫ ഒ, അഹമ്മദ് ബഷീര്‍, ഫിറോസ്, ജസീം സി, അമാനുല്ല, നൗഷാദ് പി.കെ, ഷബീബ് വി, ശിഹാബ്, രഞ്ജിത്, നൗഷാദ് കെ, ഫസലു ഒ, ഫസല് പി കെ, ഷാജി, റഷീദ് പള്ളിയാലില്‍, ഷബീര്‍, മുത്തു, റൗഫ് കെ എന്നിവര്‍ സംസാരിച്ചു. നജാത്തുള്ള പി കെ സ്വാഗതവും രഘു വി വി നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+